പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

16-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡൻ്റുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പരാമർശങ്ങൾ

Posted On: 23 OCT 2024 7:35PM by PIB Thiruvananthpuram

ആദരണീയ വ്യക്തിത്വമേ, 

താങ്കളെ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. താങ്കൾ പറഞ്ഞതുപോലെ, നമ്മൾ 5 വർഷത്തിന് ശേഷമാണ് ഔപചാരികമായി കണ്ടുമുട്ടുന്നത്.

ഇന്ത്യ-ചൈന ബന്ധത്തിൻ്റെ പ്രാധാന്യം നമ്മുടെ ജനങ്ങൾക്ക് മാത്രമല്ലെന്ന് നാം വിശ്വസിക്കുന്നു.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും നമ്മുടെ ബന്ധങ്ങളും പ്രധാനമാണ്.

ആദരണീയ വ്യക്തിത്വമേ,

പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത എന്നിവ നമ്മുടെ ബന്ധങ്ങളുടെ അടിസ്ഥാനമായി തുടരണം.

ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യാൻ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു.

നാം തുറന്ന മനസ്സോടെ സംസാരിക്കുമെന്നും നമ്മുടെ ചർച്ച ക്രിയാത്മകമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.

നന്ദി .

***

NK


(Release ID: 2088884) Visitor Counter : 31