ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണം,കേന്ദ്ര ഗവണ്മെന്റ് അഗാധ ദുഃഖത്തോടെ അറിയിക്കുന്നു
അന്തരിച്ച വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി 26.12.2024 മുതൽ 01.01.2025 വരെ രാജ്യത്തുടനീളം ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം.
ഡോ. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തും
Posted On:
27 DEC 2024 3:05AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് 26.12.2024 ന് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ അന്തരിച്ചതായി കേന്ദ്ര ഗവൺമെൻ്റ് അഗാധ ദുഖത്തോടെ അറിയിച്ചു
അന്തരിച്ച വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി, 26.12.2024 മുതൽ 01.01.2025 വരെ രണ്ടുദിവസവും ഉൾപ്പെടെ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കാൻ തീരുമാനിച്ചു. ഈ കാലയളവിൽ, രാജ്യത്തുടനീളം ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദേശീയ ദുഃഖാചരണ സമയത്ത് ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ല. ഡോ.മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്കാര ദിവസം,വിദേശത്തുള്ള എല്ലാ ഇന്ത്യൻ എംബസികളിലും /ഹൈ കമ്മീഷനുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും
(Release ID: 2088368)
Visitor Counter : 74
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada