പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നിതി ആയോഗ് ആസ്ഥാനത്ത് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.



യോഗത്തിന്റെ പ്രമേയം : ആഗോള അനിശ്ചിതത്വത്തിന്റെ സമയത്തും ഇന്ത്യയുടെ വളർച്ചാ വേഗത നിലനിർത്തുക

2047-ഓടെ ഇന്ത്യയെ വികസിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിന്താഗതിയിലെ അടിസ്ഥാനപരമായ മാറ്റത്തിലൂടെ വികസിത് ഭാരത് കൈവരിക്കാനാകും: പ്രധാനമന്ത്രി

തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നൈപുണ്യ വികസനം, കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, നിക്ഷേപം ആകർഷിക്കൽ, കയറ്റുമതി വർധിപ്പിക്കൽ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ സാമ്പത്തിക വിദഗ്ധർ നിർദ്ദേശങ്ങൾ പങ്കുവെച്ചു.

Posted On: 24 DEC 2024 6:47PM by PIB Thiruvananthpuram

2025-26 ലെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നിതി ആയോഗ് ആസ്ഥാനത്ത് സംവദിച്ചു.

"ആഗോള അനിശ്ചിതത്വത്തിൻ്റെ സമയത്ത് ഇന്ത്യയുടെ വളർച്ചാ വേഗത നിലനിർത്തുക" എന്ന വിഷയത്തിലാണ് യോഗം നടന്നത്.

യോഗത്തിൽ സംസാരിച്ചവരുടെ ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടുകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിന്താഗതിയിലെ അടിസ്ഥാനപരമായ മാറ്റത്തിലൂടെ വികസിത് ഭാരത് കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ, യുവാക്കൾക്കിടയിൽ തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കുന്നതിനും മേഖലകളിൽ സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള തന്ത്രങ്ങൾ, തൊഴിൽ വിപണിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി വിദ്യാഭ്യാസവും പരിശീലന പരിപാടികളും വിന്യസിക്കുന്നതിനുള്ള തന്ത്രങ്ങൾ, കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും സുസ്ഥിര ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി പൊതു ഫണ്ട് സമാഹരിക്കുകയും സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്ന തന്ത്രങ്ങൾ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ വിദഗ്ധർ തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു. 

ഡോ. സുർജിത് എസ് ഭല്ല, ഡോ. അശോക് ഗുലാത്തി, ഡോ. സുദീപ്തോ മുണ്ട്ലെ, ശ്രീ ധർമകീർത്തി ജോഷി, ശ്രീ ജൻമജയ സിൻഹ, ശ്രീ മദൻ സബ്‌നാവിസ്, പ്രഫ. അമിത ബത്ര, ശ്രീ രിദാം ദേശായി, പ്രൊഫ. ചേതൻ ഘാട്ടെ, പ്രൊഫ. ഭരത് രാമസ്വാമി, ഡോ. സൗമ്യ കാന്തി ഘോഷ്, ശ്രീ സിദ്ധാർത്ഥ സന്യാൽ, ഡോ. ലവീഷ് ഭണ്ഡാരി, ശ്രീമതി രജനി സിൻഹ, പ്രൊഫ. കേശബ് ദാസ്, ഡോ. പ്രീതം ബാനർജി, ശ്രീ രാഹുൽ ബജോറിയ, ശ്രീ നിഖിൽ ഗുപ്ത, പ്രൊഫ. ശാശ്വത് അലോക് ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.

***

NK


(Release ID: 2087712) Visitor Counter : 18