പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2024ലെ ലോക ബില്യാർഡ്‌സ് ചാമ്പ്യൻ പട്ടം നേടിയ പങ്കജ് അദ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 12 NOV 2024 4:03PM by PIB Thiruvananthpuram

2024ലെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ബില്യാർഡ്‌സ് ചാമ്പ്യനായി കിരീടം ചൂടി അസാധാരണ നേട്ടം കൈവരിച്ച പങ്കജ് അദ്വാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“അസാധാരണമായ നേട്ടം! നിങ്ങൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ അർപ്പണബോധവും അഭിനിവേശവും പ്രതിബദ്ധതയും മികച്ചതാണ്. മികവ് എന്താണെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു. നിങ്ങളുടെ വിജയം വരാനിരിക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. @PankajAdvani247”

***

SK


(रिलीज़ आईडी: 2072736) आगंतुक पटल : 71
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , Bengali , English , Urdu , Marathi , हिन्दी , Assamese , Manipuri , Punjabi , Gujarati , Odia , Kannada