പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീർ എംഎൽഎ ശ്രീ ദേവേന്ദർ സിങ് റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 01 NOV 2024 9:14AM by PIB Thiruvananthpuram

ജമ്മു കശ്മീർ എംഎൽഎ ശ്രീ ദേവേന്ദർ സിങ് റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“ശ്രീ ദേവേന്ദർ സിങ് റാണാജിയുടെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ്. ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ആത്മാർഥമായി പ്രവർത്തിച്ച മുതിർന്ന നേതാവായിരുന്നു അദ്ദേഹം. നിയമസഭാതെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ജമ്മു കശ്മീരിൽ ബിജെപിക്കു കൂടുതൽ കരുത്തുപകരുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കുമൊപ്പമാണ്. ഓം ശാന്തി.” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

***

NK


(रिलीज़ आईडी: 2070023) आगंतुक पटल : 73
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Tamil , Telugu , Kannada