രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

ശുദ്ധവും ആരോഗ്യകരവുമായ സമൂഹത്തിന്ആത്മീയത ’ എന്ന പ്രമേയത്തിലുള്ള ആഗോള ഉച്ചകോടിയിൽ രാഷ്‌ട്രപതി പങ്കെടുത്തു.

Posted On: 04 OCT 2024 11:36AM by PIB Thiruvananthpuram



ന്യൂ ഡൽഹി: 04   ഒക്ടോബർ  2024

രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു , രാജസ്ഥാനിലെ മൗണ്ട് ആബുവിൽ ഇന്ന് (ഒക്‌ടോബർ 4, 2024) പ്രജാപിത ബ്രഹ്മ കുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയം സംഘടിപ്പിച്ച  'ശുദ്ധവും ആരോഗ്യകരവുമായ സമൂഹത്തിന്ആത്മീയത' എന്ന പ്രമേയത്തിലുള്ള ആഗോള ഉച്ചകോടിയിൽ പങ്കെടുത്തു.

ആത്മീയത എന്നാൽ മതപരമായിരിക്കുകയോ ലൗകിക പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയോ ചെയ്യുക എന്ന് അര്ഥമാക്കുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ആത്മീയത എന്നാൽ ഉള്ളിലെ ശക്തിയെ തിരിച്ചറിയുകയും പെരുമാറ്റത്തിലും ചിന്തകളിലും പരിശുദ്ധി കൊണ്ടുവരികയുമാണ്. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥയും സമാധാനവും കൊണ്ടുവരുന്നതിനുള്ള മാർഗമാണ് ചിന്തകളിലെയും പ്രവൃത്തികളിലെയും ശുദ്ധി. ആരോഗ്യകരവും വൃത്തിയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും അത് ആവശ്യമാണ്.


ആത്മീയത, വ്യക്തിത്വ വളർച്ചയുടെ ഉപാധി മാത്രമല്ല സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാനുള്ള മാർഗം കൂടിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ആന്തരിക ശുദ്ധി തിരിച്ചറിയാൻ കഴിയുമ്പോൾ മാത്രമേ ആരോഗ്യകരവും സമാധാനപരവുമായ ഒരു സമൂഹ സൃഷ്ടിയ്ക്ക്  സംഭാവന നൽകാൻ നമുക്ക് കഴിയൂ. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി തുടങ്ങി  സമൂഹവും ഭൂമിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെ ആത്മീയത ശക്തിപ്പെടുത്തുന്നു.

 നമുക്ക് നൈമിഷികമായ ശാരീരികവും മാനസികവുമായ സംതൃപ്തി നൽകുന്നതാണ്   ഭൗതികവാദം . നാം ,അത് യഥാർത്ഥ സന്തോഷമായി കണക്കാക്കുകയും അതിനോട് ചേർന്നുനിൽക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ആസക്തിയാണ് നമ്മുടെ അതൃപ്തിയ്ക്കും ദുഖത്തിനും  കാരണം. മറുവശത്ത്, ആത്മീയത നമ്മെത്തന്നെ അറിയാനും നമ്മുടെ ആന്തരികതയെ തിരിച്ചറിയാനും അനുവദിക്കുന്നു.

ഇന്നത്തെ ലോകത്ത് സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രാധാന്യം കൂടുതൽ വർധിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സമാധാനത്തോടെ കഴിയുമ്പോൾ മാത്രമേ നമുക്ക് മറ്റുള്ളവരോട് സഹതാപവും സ്നേഹവും ഉണ്ടാകൂ. യോഗയുടെ അധ്യയനങ്ങളും   ബ്രഹ്മകുമാരീസ് പോലുള്ള ആത്മീയ സ്ഥാപനങ്ങളും നമ്മെ ആന്തരിക സമാധാനം അനുഭവിപ്പിക്കുന്നു. ഈ സമാധാനത്തിന് നമ്മുടെ ഉള്ളിൽ മാത്രമല്ല, മുഴുവൻ സമൂഹത്തിലും നല്ല മാറ്റം കൊണ്ടുവരാൻ കഴിയും.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം കാണാൻ ക്ലിക്ക് ചെയ്യുക

 
***********


(Release ID: 2061978) Visitor Counter : 12