ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രി  ശ്രീ   അമിത് ഷാ സെപ്തംബർ 14ന് ന്യൂഡൽഹിയിൽ ഔദ്യോഗിക ഭാഷാ വജ്രജൂബിലി ആഘോഷങ്ങളുടെയും നാലാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൻ്റെയും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Posted On: 13 SEP 2024 3:08PM by PIB Thiruvananthpuram



ന്യൂഡൽഹി : 13 സെപ്റ്റംബർ 2024

കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ സെപ്തംബർ 14 ശനിയാഴ്ച ന്യൂഡൽഹിയിൽ ഔദ്യോഗിക ഭാഷാ വജ്രജൂബിലി ആഘോഷങ്ങളുടെയും നാലാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൻ്റെയും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഹിന്ദി ഔദ്യോഗിക ഭാഷയായി 75 വർഷം പൂർത്തിയാക്കിയതിൻ്റെ സ്മരണയ്ക്കായി 2024 സെപ്റ്റംബർ 14-15 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഔദ്യോഗിക ഭാഷാ വകുപ്പ്, നാലാമത് അഖില ഭാരതീയ രാജ്ഭാഷ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്

ഔദ്യോഗിക ഭാഷാ വജ്രജൂബിലിയോടനുബന്ധിച്ച് ‘രാജ്ഭാഷാ ഭാരതി’ മാസികയുടെ വജ്രജൂബിലി പ്രത്യേക ലക്കം കേന്ദ്ര ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്യും. വജ്രജൂബിലി ആഘോഷങ്ങൾ  അവിസ്മരണീയമാക്കുന്നതിനായി ഒരു സ്മരണിക തപാൽ സ്റ്റാമ്പും നാണയവും ശ്രീ അമിത് ഷാ പുറത്തിറക്കും.

 ഈ അവസരത്തിൽ രാജ്ഭാഷ ഗൗരവ്, രാജ്ഭാഷ കീർത്തി അവാർഡുകളും ആഭ്യന്തര മന്ത്രി സമ്മാനിക്കും. ഇതോടൊപ്പം കൂടുതൽ പുസ്തകങ്ങളും മാസികകളും പുറത്തിറക്കും.കേന്ദ്ര ആഭ്യന്തര,  സഹകരണ മന്ത്രി ഭാരതീയ ഭാഷാ അനുഭവ് പ്രകാശനം ചെയ്യും.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിന്ദിയുടെയും മറ്റു  ഇന്ത്യൻ ഭാഷകളുടെയും  വികസനത്തിനും അവ തമ്മിലുള്ള മികച്ച ഏകോപനത്തിനും നിരന്തരം ഊന്നൽ നൽകുന്നുണ്ട്. ഭരണഘടനയുടെ ഉദ്ദേശ്യവും പ്രധാനമന്ത്രിയുടെ നിർദ്ദേശവും കണക്കിലെടുത്ത്, ഹിന്ദിയ്‌ക്കൊപ്പം ഇന്ത്യൻ ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവ തമ്മിൽ മികച്ച ഏകോപനം സ്ഥാപിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ, എംഎച്ച്എയുടെ ഔദ്യോഗിക ഭാഷാ വകുപ്പ്, ഭാരതീയ ഭാഷാ അനുഭവ് പ്ലാറ്റ്‌ഫോ൦   സ്ഥാപിക്കാൻ നിർദ്ദേശിച്ചു.

രണ്ടു ദിവസത്തെ  അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൽ, ഔദ്യോഗിക ഭാഷയായും പൊതുഭാഷയായും സമ്പർക്ക ഭാഷയായും ഹിന്ദിയുടെ  കഴിഞ്ഞ 75 വർഷത്തെപുരോഗതിയെക്കുറിച്ച് ആഴത്തിലുള്ള ചർച്ച നടക്കും.

രാജ്യസഭാ ഉപാധ്യക്ഷൻ,  ശ്രീ ഹരിവംശ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ് റായ്, ശ്രീ ബണ്ടി സഞ്ജയ് കുമാർ, പാർലമെൻ്ററി ഔദ്യോഗിക ഭാഷാ സമിതി വൈസ് ചെയർമാൻ ശ്രീ ഭർതൃഹരി മഹ്താബ്, സമിതിയിലെ മറ്റ് അംഗങ്ങൾ, ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറിമാർ, ചീഫ് വിവിധ ബാങ്കുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും (പിഎസ്‌യു) എക്‌സിക്യൂട്ടീവ് ഓഫീസർമാർ, ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ട് ഹിന്ദി പണ്ഡിതരായ പ്രൊഫ.എം.ഗോവിന്ദരാജൻ, പ്രൊഫ.എസ്.ആർ. സർരാജു, ഹിന്ദി ലോകത്തെ പ്രമുഖ പണ്ഡിതരായ പ്രൊഫ.സൂര്യപ്രസാദ് ദീക്ഷിത്, ഡോ.ഹരിഓം പൻവാർ എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്ഭാഷാ ഭാരവാഹികളും ഹിന്ദി പണ്ഡിതന്മാരും കേന്ദ്ര  ഗവൺമെൻ്റിൻ്റെ മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ദ്വിദിന സമ്മേളനത്തിൽ പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 
***********


(Release ID: 2054542) Visitor Counter : 14