പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 05 SEP 2024 2:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രിയും മുന്‍ പ്രധാനമന്ത്രിയുമായ ശ്രീ. ലീ സിയാന്‍ ലൂംഗുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി അദ്ദേഹം ഉച്ചഭക്ഷണ വിരുന്ന് നല്‍കി.

ഇന്ത്യ-സിംഗപ്പൂര്‍ നയതന്ത്ര പങ്കാളിത്ത വികസനത്തിന് മുതിര്‍ന്ന മന്ത്രി ലീയുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും മുതിര്‍ന്ന മന്ത്രി എന്ന നിലയില്‍ ലീ തന്റെ പുതിയ പദവിയില്‍ ഇന്ത്യയുമായുള്ള സിംഗപ്പൂരിന്റെ ബന്ധങ്ങള്‍ക്ക് ശ്രദ്ധയും മാര്‍ഗനിര്‍ദേശവും നല്‍കുന്നത് തുടരുമെന്ന്് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. 

തങ്ങളുടെ മുന്‍കാല കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രി ലീയും ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് പുരോഗമിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ - സിംഗപ്പൂര്‍ മന്ത്രിതല വട്ടമേശയുടെ രണ്ട് യോഗങ്ങളില്‍ ഉരുത്തിരിഞ്ഞ സഹകരണത്തിന്റെ തൂണുകള്‍ക്ക് കീഴില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും അവര്‍ ആശയങ്ങള്‍ കൈമാറി.

*******



(Release ID: 2053817) Visitor Counter : 19