വനിതാ, ശിശു വികസന മന്ത്രാലയം
വിളര്‍ച്ച: ദേശീയ പോഷകാഹാര മാസത്തിലെ ശ്രദ്ധാകേന്ദ്രം
Posted On:
03 SEP 2024 4:48PM by PIB Thiruvananthpuram
ഈ വർഷത്തെ ദേശീയ പോഷകാഹാര മാസാഘോഷത്തിന്റെ പ്രധാന ആശയങ്ങളിലൊന്നാണ് വിളര്‍ച്ച. ജനകീയ പ്രസ്ഥാനങ്ങള്‍ക്കു കീഴിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി വിളര്‍ച്ച എല്ലായ്പ്പോഴും ഇടംനേടി. പ്രധാനമായും ചെറിയ കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, പ്രസവശേഷമുള്ള സ്ത്രീകൾ, ഗര്‍ഭംധരിക്കാനാവുന്ന പ്രായക്കാരായ സ്ത്രീകൾ എന്നിവരെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വിളര്‍ച്ച. ഭാവി തലമുറകളിൽ വിളർച്ചയുടെ അനന്തരഫലങ്ങൾ തടയുന്നതിന് യുവ-കൗമാരക്കാരിലെ പോഷകാഹാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യഥാര്‍ത്ഥ അവസരമാണ് കൗമാര കാലഘട്ടം.
വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉയർന്ന പ്രാധാന്യം നൽകുന്നതിന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം മറ്റ് പ്രധാന മന്ത്രാലയങ്ങളും വകുപ്പുകളുമായി ചേര്‍ന്ന് ജനങ്ങളെ ബോധവൽക്കരിക്കാന്‍ നേരത്തെ സംഘടിപ്പിച്ച ജനകീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി വിളര്‍ച്ചയുമായി ബന്ധപ്പെട്ട ആശയങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. 2023 സെപ്റ്റംബറിൽ നടന്ന അവസാന പോഷകാഹാര മാസത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട 35 കോടിയിലധികം ബോധവൽക്കരണ പ്രവർത്തനങ്ങളിൽ 4 കോടിയോളം പ്രവര്‍ത്തനങ്ങള്‍ വിളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു.
69 ലക്ഷം ഗർഭിണികളിലേക്കും 43 ലക്ഷം മുലയൂട്ടുന്ന അമ്മമാരിലേക്കും നേരിട്ട് എത്തിച്ചേരുന്നതിന് പുറമെ കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള പദ്ധതി (SAG) യ്ക്ക് കീഴില്‍ അഭിലഷണീയ ജില്ലകളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും 22 ലക്ഷത്തിലധികം കൗമാരക്കാരായ പെൺകുട്ടികളും (14-18 വയസ്സ്) ഇപ്പോള്‍ ഇതിന്റെ ഭാഗമാണ്. 10 കോടിയിലധികം ഗുണഭോക്താക്കളുടെയും അവരുടെ കുടുംബങ്ങളുടെയും നേരിട്ടുള്ള ശക്തമായ സാന്നിധ്യത്തിലൂടെ രാജ്യത്തെ ആദ്യ പോഷകാഹാര കേന്ദ്രീകൃത ജനകീയപ്രസ്ഥാനം രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും വർഷത്തിൽ രണ്ടുതവണ എത്തിച്ചേരുന്നു. കൗമാരക്കാരായ പെൺകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പോഷകാഹാരക്കുറവില്ലാത്ത ഇന്ത്യ സൃഷ്ടിച്ചെടുക്കുന്നതിന് അധിക വേഗം പകരാന്‍ എല്ലാ സാധ്യതകളും തുറക്കുന്നു; പ്രത്യേകിച്ച്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ വിളര്‍ച്ച മുക്ത ഭാരത് പരിപാടിയെ പിന്തുണയ്ക്കാനുള്ള വനിതാ ശിശുവികസന മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തില്‍.
കൂടാതെ, വനിതാ ശിശുവികസന മന്ത്രാലയം ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് വിളർച്ച കൈകാര്യം ചെയ്യുന്നതിനും കൗമാരക്കാരായ പെൺകുട്ടികളുടെ (14-18 വയസ്സ്) പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അഞ്ച് ഉത്കർഷ് ജില്ലകളില്‍ ദ്രാക്ഷാവലേഹ്, പുനർനവ മണ്ഡൂര്‍ എന്നിവയടക്കം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദ ഇടപെടലുകള്‍ നടപ്പാക്കുന്നു.
*****************************
(Release ID: 2053326)
Visitor Counter : 44
Read this release in:
English
,
Khasi
,
Urdu
,
Hindi
,
Marathi
,
Nepali
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Tamil
,
Kannada