ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര - സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ,നാളെ I4C യുടെ ആദ്യ സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്യും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രധാന സംരംഭങ്ങൾക്ക് അദ്ദേഹം ന്യൂഡൽഹിയിൽ തുടക്കം കുറിക്കും.

Posted On: 09 SEP 2024 6:21PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, 2024 സെപ്തംബർ 10 ചൊവ്വാഴ്ച ന്യൂഡൽഹിയിൽ I4C യുടെ ആദ്യ സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്യുകയും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

 

 സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെൻ്റർ (സിഎഫ്എംസി) ആഭ്യന്തരമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, പേയ്‌മെൻ്റ് അഗ്രഗേറ്റർമാർ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിയമ നിർവ്വഹണ ഏജൻസികൾ (LEAs) എന്നിവയുടെ പ്രതിനിധികളുമായി ചേർന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൽ (I4C)ആണ് സിഎഫ്എംസി സ്ഥാപിച്ചത്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തര നടപടിക്കും തുടർ പ്രവർത്തനങ്ങൾക്കും അവർ ഒരുമിച്ച് പ്രവർത്തിക്കും. നിയമ നിർവ്വഹണത്തിൽ "സഹകരണ ഫെഡറലിസത്തിൻ്റെ" ഒരു ഉദാഹരണമായി സിഫ്‌എംസി പ്രവർത്തിക്കും.

 

 

ശ്രീ അമിത് ഷാ, സമന്വയ പ്ലാറ്റ്ഫോം ( സൈബർ ക്രൈം അന്വേഷണങ്ങൾക്കുള്ള സംയുക്ത സംവിധാനം ) ഉദ്ഘാടനം ചെയ്യും. സൈബർ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ,ഡാറ്റ പങ്കിടൽ, ക്രൈം മാപ്പിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയുടെ വെബ് അധിഷ്ഠിത ഏകജാലകപ്ലാറ്റ്ഫോമാണ് സമന്വയ.ഇത് രാജ്യത്തുടനീളമുള്ള നിയമ നിർവ്വഹണ ഏജൻസികൾക്കുള്ള ഏകോപന- സഹകരണ പ്ലാറ്റ്‌ഫോംആയി പ്രവർത്തിക്കുന്നു.

 

 

കേന്ദ്ര ആഭ്യന്തര മന്ത്രി 'സൈബർ കമാൻഡോസ്' പരിപാടി ഉദ്ഘാടനം ചെയ്യും. ഈ പരിപാടിക്ക് കീഴിൽ, രാജ്യത്തെ സൈബർ സുരക്ഷാ കുറ്റകൃത്യങ്ങളുടെ ഭീഷണികളെ ചെറുക്കുന്നതിന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര പൊലീസ് സ്ഥാപനങ്ങളിലും പരിശീലനം സിദ്ധിച്ച 'സൈബർ കമാൻഡോകളുടെ' പ്രത്യേക വിഭാഗം സ്ഥാപിക്കും. പരിശീലനം ലഭിച്ച സൈബർ കമാൻഡോകൾ ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്ര ഏജൻസികളെയും സഹായിക്കും.

 

 

 സസ്‌പെക്റ്റ് രജിസ്‌ട്രിയുടെ ഉദ്ഘാടനവും ശ്രീ അമിത് ഷാ നിർവഹിക്കും. ഈ സംരംഭത്തിൻ്റെ ഭാഗമായി സാമ്പത്തിക സംവിധാനങ്ങളിൽ ഉണ്ടായേക്കാവുന്ന തട്ടിപ്പുകൾ തടയുന്നതിന് , ബാങ്കുകളുമായും സാമ്പത്തിക ഇടനിലക്കാരുമായും സഹകരിച്ച് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (എൻസിആർപി) അടിസ്ഥാനമാക്കി വിവിധ ഐഡൻ്റിഫയറുകളുടെ ഒരു സസ്‌പെക്റ്റ് രജിസ്‌ട്രി സൃഷ്‌ടിക്കുന്നു.

 

 

 ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിന് കീഴിലുള്ള ഈ സംരംഭങ്ങൾ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സൈബർ സുരക്ഷിത ഭാരതം ’ എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലായി മാറും. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) 2018 ഒക്ടോബർ 5-ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷനിൽ (സിഐഎസ് ഡിവിഷൻ) കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ സ്ഥാപിതമായി. രാജ്യത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഒരു ദേശീയതല ഏകോപന കേന്ദ്രം സ്ഥാപിക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രാഥമിക ലക്ഷ്യം. നിയമ നിർവ്വഹണ ഏജൻസികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിവിധ പങ്കാളികൾക്കിടയിൽ ഏകോപനം മെച്ചപ്പെടുത്താനും I4C ലക്ഷ്യമിടുന്നു. 

 2024 സെപ്തംബർ 10-ന് 11.30 മണി മുതൽ I4C-യുടെ സൈബർദോസ്ത് എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

 

 

********


(Release ID: 2053271) Visitor Counter : 68