വനിതാ, ശിശു വികസന മന്ത്രാലയം

7-ാം രാഷ്ട്രീയ പോഷൻ മാസാചരണത്തിന്റെ  6-ാം ദിവസം വരെ 35 സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 752 ജില്ലകളിൽ നിന്ന് 1.37 കോടി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു

Posted On: 07 SEP 2024 10:13AM by PIB Thiruvananthpuram



2024 ഓഗസ്റ്റ് 31-ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ആരംഭിച്ച ഏഴാമത് രാഷ്ട്രീയ പോഷൻ മാഹ് (മാസാചരണം), മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യയ്‌ക്കൊപ്പം വിളർച്ച, വളർച്ചാ നിരീക്ഷണം, അനുപൂരക ഭക്ഷണം, 'പോഷൻ ഭി പഠായി ഭി' തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി, പ്രവർത്തനക്ഷമമായ 13.95 ലക്ഷം അങ്കണവാടികളിലൂടെ ഏ'ക് പേഡ് മാ കേ നാം' പദ്ധതി വഴി സസ്യങ്ങൾ നടുന്നത് പ്രോത്സാഹിപ്പിക്കുന്നു. മാസാചരണത്തിന്റെ 6-ാം ദിവസം വരെ 35 സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 752 ജില്ലകളിൽ നിന്ന് 1.37 കോടി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നിവയാണ് ഇതുവരെ ഏറ്റവും കൂടുതൽ സംഭാവന നൽകിയ സംസ്ഥാനങ്ങൾ.

പ്രമേയങ്ങളുടെ കാര്യത്തിൽ (അല്ലെങ്കിൽ പ്രധാന കേന്ദ്രീകൃത മേഖലകൾ), ഇന്നുവരെ വിളർച്ചയുമായി ബന്ധപ്പെട്ട 39 ലക്ഷത്തിലധികം പ്രവർത്തനങ്ങൾ, വളർച്ചാ നിരീക്ഷണത്തിൽ 27 ലക്ഷത്തിലധികം പ്രവർത്തനങ്ങൾ, അനുപൂരക ഭക്ഷണ വിതരണത്തിൽ ഏകദേശം 20 ലക്ഷം പ്രവർത്തനങ്ങൾ, 'പോഷൻ ഭി പഠായി ഭി'യിൽ 18.5 ലക്ഷത്തിലധികം പ്രവർത്തനങ്ങൾ എന്നിവ നടത്തി. 'ഏക് പേഡ്  മാ കേ നാമി'ലൂടെ പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള 8 ലക്ഷം പ്രവർത്തനങ്ങളും നടത്തി. മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ എന്ന കേന്ദ്രീകൃത മേഖലയിൽ, ഐസിടി ആപ്ലിക്കേഷനായ പോഷൻ ട്രാക്കറുമായി ബന്ധിപ്പിച്ചു കൊണ്ട് പരിപാടികൾ നടക്കുന്ന മേഖലകളും പോഷകാഹാര സൂചകങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിലൂടെ ഇത്തരം 10 ലക്ഷത്തിലധികം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വനിതാ ശിശു വികസന വകുപ്പ് പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നു.

2018-ൽ രാജ്യത്തെ ആദ്യത്തെ പോഷകാഹാര കേന്ദ്രീകൃത ജനകീയ പരിപാടി ആരംഭിച്ചതു മുതൽ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് പരിപാടി നടത്തിവരുന്നത്. നടന്നുകൊണ്ടിരിക്കുന്ന പോഷൻ മാസാചരണത്തിൽ ഇന്നുവരെ, ഏറ്റവും കൂടുതൽ സംഭാവന നൽകിയത് 1.38 ലക്ഷം പ്രവർത്തനങ്ങളുള്ള വിദ്യാഭ്യാസ മന്ത്രാലയം (MoE), 1.17 ലക്ഷം പ്രവർത്തനങ്ങളുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoH&FW), 1.07 ലക്ഷം പ്രവർത്തനങ്ങളുള്ള ഗ്രാമവികസന മന്ത്രാലയം (MORD) എന്നിവയാണ്. 69,000 പ്രവർത്തനങ്ങളുള്ള ആയുഷ് മന്ത്രാലയവും, 64 ലക്ഷം പ്രവർത്തനങ്ങളുമായി പഞ്ചായത്തി രാജ് മന്ത്രാലയവും (MoPR) പോഷൻ മാസാചരണം 2024-ൻ്റെ ഏതെങ്കിലും പ്രമേയത്തെ പിന്തുണച്ചു.

ഓരോ ആശയത്തിനും ആസൂത്രണം ചെയ്‌ത പ്രവർത്തനങ്ങൾക്ക് പുറമേ, സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ പ്രാദേശിക പരിതസ്ഥിതിയിൽ ഏറ്റവും അനുയോജ്യമായ മറ്റ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ കുട്ടികൾക്കുള്ള അനീമിയ ക്യാമ്പ്, കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള (14-18 വയസ്സ്) അനീമിയ ക്യാമ്പ്, വളർച്ചാ നിരീക്ഷണ പ്രോത്സാഹനത്തെക്കുറിച്ചുള്ള സെൻസിറ്റൈസേഷൻ സെഷൻ, വളർച്ചാ അളവെടുപ്പ് പരിശോധന, ഗര്‍ഭംധരിക്കാനാവുന്ന പ്രായക്കാരായ യുവതികൾക്കുള്ള അനീമിയ ക്യാമ്പ്, വളർച്ച നിർണയ ഡ്രൈവ് (SAM/ MAM സ്ക്രീനിംഗ്), പൂരക ഭക്ഷണത്തെക്കുറിച്ചുള്ള പ്രവർത്തനം / ക്യാമ്പ് (6 ആം മാസത്തിൽ കുഞ്ഞുങ്ങൾക്കുള്ള സുരക്ഷിതവും മതിയായതും അനുയോജ്യവുമായ ഭക്ഷണം), നഗരങ്ങളിലെ ചേരി പ്രദേശങ്ങളിൽ അനീമിയ ക്യാമ്പും ബോധവത്കരണ പ്രവർത്തനങ്ങളും, പ്രാദേശിക ഭക്ഷ്യവസ്തുക്കൾ വഴി പൂരക ഭക്ഷണം പാചകം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രദർശന സെഷൻ തുടങ്ങിയവ നടക്കുന്നു.

*****************************************



(Release ID: 2053153) Visitor Counter : 9