പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ യുക്രൈൻ സന്ദർശനവേളയിൽ ഒപ്പിട്ട രേഖകളുടെ പട്ടിക (2024 ഓഗസ്റ്റ് 23)

Posted On: 23 AUG 2024 6:45PM by PIB Thiruvananthpuram

 

നമ്പർ

രേഖ

ലക്ഷ്യം

1.

കാർഷിക-ഭക്ഷ്യ വ്യവസായ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുക്രൈൻ ഗവണ്മെന്റും തമ്മിലുള്ള കരാർ.

വിവരവിനിമയം, സംയുക്ത ശാസ്ത്ര ഗവേഷണം, അനുഭവ വിനിമയം, കാർഷിക ഗവേഷണ സഹകരണം, സംയുക്ത കർമസമിതികൾ സൃഷ്ടിക്കൽ തുടങ്ങിയ മേഖലകളിൽ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാർഷിക-ഭക്ഷ്യ വ്യവസായ മേഖലകളിൽ പരസ്പര പ്രയോജനകരമായ സഹകരണം വികസിപ്പിക്കുന്നു.

2.

മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യ ഗവണ്മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും യുക്രൈൻ സ്റ്റേറ്റ് സർവീസും തമ്മിലുള്ള ധാരണാപത്രം.

പ്രധാനമായും വിവരവിനിമയം, ശേഷി വർദ്ധിപ്പിക്കൽ, ശിൽപ്പശാലകൾ, പരിശീലനം, സന്ദർശനങ്ങളുടെ കൈമാറ്റം എന്നിവയിലൂടെ നിയന്ത്രണം, സുരക്ഷ, ഗുണനിലവാര വശങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടെ, മെഡിക്കൽ ഉൽപ്പന്നങ്ങളിലെ സഹകരണം വിഭാവനം ചെയ്യുന്നു.

3.

ഉയർന്നതലത്തിൽ സ്വാധീനമുള്ള സാമൂഹ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ മാനുഷിക ധനസഹായം സംബന്ധിച്ച് ഇന്ത്യയും യുക്രൈൻ മന്ത്രിസഭയും തമ്മിലുള്ള ധാരണാപത്രം.

ഈ ധാരണാപത്രം യുക്രൈനിലെ സാമൂഹ്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ഇന്ത്യക്കായ‌ി ചട്ടക്കൂട് സൃഷ്ടിക്കുന്നു. എച്ച്ഐസിഡിപിയുടെ കീഴിലുള്ള പദ്ധതികൾ യുക്രൈൻ ജനങ്ങളുടെ പ്രയോജനത്തിനായി യുക്രൈൻ ഗവണ്മെന്റുമായി സഹകരിച്ച് ഏറ്റെടുക്കും.

4.

2024-2028 വർഷങ്ങളിലേക്ക് ഇന്ത്യാ ഗവണ്മെന്റിന്റെ സാംസ്കാരിക മന്ത്രാലയവും യുക്രൈനിലെ സാംസ്കാരിക വിവര നയ മന്ത്രാലയവും തമ്മിലുള്ള സാംസ്കാരിക സഹകരണ പരിപാടി.

നാടകം, സംഗീതം, ലളിതകല, സാഹിത്യം, ലൈബ്രറി, മ്യൂസിയം എന്നീ മേഖലകളിൽ സാംസ്കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കൽ; അതുപോലെ പ്രത്യക്ഷവും പരോക്ഷവുമായ സാംസ്കാരിക പൈതൃക സംരക്ഷണവും ഉന്നമനവും ഉൾപ്പെടെ ഇന്ത്യയും യുക്രൈനും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തൽ.


***

NS


(Release ID: 2048291) Visitor Counter : 66