രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാരം -2024, രാഷ്ട്രപതി സമ്മാനിച്ചു

Posted On: 22 AUG 2024 2:20PM by PIB Thiruvananthpuram



ന്യൂഡൽഹി : 22 ഓഗസ്റ്റ് 2024
 

 രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു ഇന്ന് (ആഗസ്ത് 22, 2024) രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ  രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാരം-2024 സമ്മാനിച്ചു.

 രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാരത്തിൻ്റെ ആദ്യ പതിപ്പിൽ വിഗ്യാൻ രത്‌ന, വിഗ്യാൻ ശ്രീ, വിഗ്യാൻ യുവ, വിഗ്യാൻ ടീം എന്നീ നാല് വിഭാഗങ്ങളിലായി 33 പുരസ്‌കാരങ്ങൾ പ്രമുഖ ശാസ്ത്രജ്ഞർക്ക് സമ്മാനിച്ചു.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ ആജീവനാന്ത സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്കായുള്ള വിഗ്യാൻ രത്‌ന പുരസ്‌കാരം ഇന്ത്യയിലെ മോളിക്യുലാർ ബയോളജി, ബയോടെക്‌നോളജി ഗവേഷണത്തിൻ്റെ അമരക്കാരനായ പ്രൊഫ. ഗോവിന്ദരാജൻ പത്മനാഭന് സമ്മാനിച്ചു.  ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക് നൽകുന്ന വിഗ്യാൻ ശ്രീ അവാർഡുകൾ, വിവിധ മേഖലകളിലെ നിർണായക ഗവേഷണത്തിന് 13 ശാസ്ത്രജ്ഞർക്ക് സമ്മാനിച്ചു.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ അസാധാരണമായ സംഭാവന നൽകിയ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി നൽകുന്ന വിഗ്യാൻ യുവ-എസ്എസ്ബി പുരസ്‌കാരം 18 ശാസ്ത്രജ്ഞർക്ക് നൽകി . ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ താപനം, അതിൻ്റെ അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം,തദ്ദേശീയമായ 5G ബേസ് സ്റ്റേഷൻ വികസനം , ക്വാണ്ടം മെക്കാനിക്സിൻ്റെ കൃത്യമായ പരിശോധനകളുടെയും വികസനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ പഠനത്തിനാണ് പുരസ്‌കാരം.ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ച ഗവേഷണ സംഭാവനകൾ നൽകിയ മൂന്നോ അതിലധികമോ ശാസ്ത്രജ്ഞരുടെ സംഘത്തിന് നൽകുന്ന വിഗ്യാൻ ടീം പുരസ്‌കാരം ചന്ദ്രയാൻ -3  ടീമിന് നൽകി.ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിന് സമീപം ചന്ദ്രയാൻ -3 ലാൻഡർ  വിജയകരമായി ഇറക്കിയതിനാണ് പുരസ്‌കാരം.

രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരം -2024 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
********************


(Release ID: 2047711) Visitor Counter : 22