പ്രധാനമന്ത്രിയുടെ ഓഫീസ്
പാരിസ് ഒളിമ്പിക്‌സ് 2024 സമാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
11 AUG 2024 11:40PM by PIB Thiruvananthpuram
ഫ്രാൻസിലെ പാരിസിൽ നടന്ന ഒളിമ്പിക്‌സ് 2024 സമാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ സംഘത്തിൻ്റെ പ്രയത്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യൻ കായിക താരങ്ങളെ 'വീരനായകരേ' എന്ന് അഭിസംബോധന ചെയ്ത ശ്രീ മോദി അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"പാരിസ് ഒളിംപിക്‌സ് സമാപിച്ച പശ്ചാത്തലത്തിൽ, മത്സരങ്ങൾക്കായി ഇന്ത്യൻ സംഘം നടത്തിയ പ്രയത്നത്തെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാ കായിക താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ പേരിൽ അഭിമാനിക്കുന്നു. കായികരംഗത്തെ നമ്മുടെ വീരനായകർക്ക് അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു."
***
--NS--
(Release ID: 2044351)
Visitor Counter : 72
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada