ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ (ഐബിബി) നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സമിതിക്കു രൂപംനൽകി ഇന്ത്യാ ഗവൺമെന്റ്
Posted On:
09 AUG 2024 3:06PM by PIB Thiruvananthpuram
ഇന്ത്യൻ പൗരന്മാരുടെയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് അധികൃതരുമായി സമിതി പതിവായി ആശയവിനിമയം നടത്തും
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ (ഐബിബി) നിലവിലെ സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര ഗവൺമെന്റ് സമിതിക്കു രൂപംനൽകി. ഇന്ത്യൻ പൗരന്മാരുടെയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് അധികൃതരുമായി സമിതി പതിവായി ആശയവിനിമയം നടത്തും.
കിഴക്കൻ കമാൻഡിലെ അതിർത്തിരക്ഷാസേന (ബിഎസ്എഫ്) എഡിജി നേതൃത്വം വഹിക്കുന്ന സമിതിയിൽ ദക്ഷിണ ബംഗാൾ ബിഎസ്എഫ് ഫ്രോണ്ടിയർ ഹെഡ്ക്വാർട്ടേഴ്സ് ഐജി, ത്രിപുര ബിഎസ്എഫ് ഫ്രോണ്ടിയർ ഹെഡ്ക്വാർട്ടേഴ്സ് ഐജി, അംഗം (ആസൂത്രണവും വികസനവും), ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഎഐ) എൽപിഎഐ സെക്രട്ടറി എന്നിവർ അംഗങ്ങളാകും.
*********************
(Release ID: 2043661)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada