പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു


harghartiranga.com-ല്‍ തിരംഗയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കിടാനും അഭ്യര്‍ഥിച്ചു

Posted On: 09 AUG 2024 9:01AM by PIB Thiruvananthpuram


സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ശ്രീ മോദി പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റി. ഹര്‍ഘര്‍ തിരംഗ പ്രസ്ഥാനത്തെ അവിസ്മരണീയമായ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ എല്ലാവരും ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തിരംഗയ്ക്കൊപ്പമുള്ള സെല്‍ഫി harghartiranga.com-ല്‍ പങ്കിടാനും ശ്രീ മോദി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

''ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം അടുക്കുമ്പോള്‍, നമുക്ക് വീണ്ടും #HarGharTiranga  അവിസ്മരണീയമായ ബഹുജന പ്രസ്ഥാനമാക്കി മാറ്റാം. ഞാന്‍ എന്റെ പ്രൊഫൈല്‍ ചിത്രം മാറ്റുകയാണ്. അതുപോലെ ചെയ്തുകൊണ്ട് നമ്മുടെ ത്രിവര്‍ണ്ണ പതാക ആഘോഷിക്കാന്‍ എന്നോടൊപ്പം ചേരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതെ, നിങ്ങളുടെ സെല്‍ഫികള്‍ hargartiranga.com-ല്‍ പങ്കിടുക."

 

-NS-

(Release ID: 2043427) Visitor Counter : 87