പ്രധാനമന്ത്രിയുടെ ഓഫീസ്
ബംഗ്ലാദേശിൽ പുതിയ ചുമതലകൾ ഏറ്റെടുത്ത നൊബേൽ പുരസ്കാരജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 AUG 2024 9:50PM by PIB Thiruvananthpuram
ബംഗ്ലാദേശിൽ പുതുതായി രൂപീകരിച്ച ഇടക്കാല ഗവണ്മെന്റിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റ നൊബേൽ പുരസ്കാരജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അയൽരാജ്യം സാധാരണ നിലയിലേക്കു തിരികെ എത്തട്ടെയെന്നും ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതിന് പ്രൊഫസർ മുഹമ്മദ് യൂനുസിന് എന്റെ ആശംസകൾ. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷസമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി, സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചെത്തുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ സമാധാനം, സുരക്ഷ, വികസനം എന്നിവയ്ക്കായി ഇരുരാജ്യങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ബംഗ്ലാദേശുമായി ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.”
-NS-
(Release ID: 2043401)
Visitor Counter : 67
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada