പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 AUG 2024 7:46PM by PIB Thiruvananthpuram

ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ കഴിവിനെയും സ്ഥിരോത്സാഹത്തെയും ഒത്തൊരുമയെയും ശ്രീ മോദി പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“വരുംതലമുറകൾക്ക് മനസിൽ പരിലാളിക്കാനാകുന്ന നേട്ടം!

ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ തിളങ്ങി, വെങ്കല മെഡൽ സ്വന്തമാക്കി വരുന്നു! ഒളിമ്പിക്സിലെ അവരുടെ തുടർച്ചയായ രണ്ടാം മെഡലാണിത് എന്നതിനാൽ ഇത് ഏറെ സവിശേഷമാണ്.

അവരുടെ വിജയം കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒത്തൊരുമയുടെയും വിജയമാണ്. അവർ അപാരമായ മനോദാർഢ്യവും അതിജീവനശേഷിയും പ്രകടിപ്പിച്ചു. കളിക്കാർക്ക് അഭിനന്ദനങ്ങൾ.

ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരിക ബന്ധമുണ്ട്. ഈ നേട്ടം നമ്മുടെ രാജ്യത്തെ യുവാക്കൾക്കിടയിൽ കായികരംഗത്തെ കൂടുതൽ ജനപ്രിയമാക്കും.”

 

-NS-

(Release ID: 2043348) Visitor Counter : 103