പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നൽകുന്ന മുൻഗണനയെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി

Posted On: 24 JUL 2024 9:17PM by PIB Thiruvananthpuram

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലമാക്കുന്നതിനും ആഴത്തിലാക്കുന്നതിനും പുതുതായി ​തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്ട്രാമർ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ബ്രിട്ടനിലെ വിദേശകാര്യ-കോമൺവെൽത്ത്-വികസനകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ശ്രീ മോദി കൂടിക്കാഴ്ച നടത്തി.

“ബ്രിട്ടനിലെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലമാക്കുന്നതിനും ആഴത്തിലാക്കുന്നതിനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്ട്രാമർ നൽകുന്ന മുൻഗണനയെ അഭിനന്ദിക്കുന്നു. ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളുക. ഉഭയകക്ഷി സാങ്കേതിക സുരക്ഷാ സംരംഭത്തെ സ്വാഗതം ചെയ്യുകയും പരസ്പരപ്രയോജനകരമായ എഫ്‌ടിഎയിൽ തീർപ്പുകൽപ്പിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു”- എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു.

 

-NS-

(Release ID: 2036619) Visitor Counter : 53