ധനകാര്യ മന്ത്രാലയം

ഒരു കോടി നഗര ദരിദ്രരും, ഇടത്തരക്കാരുമായ കുടുംബങ്ങളുടെ ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിന്  പ്രധാനമന്ത്രി ആവാസ് യോജന 2.0-ന് കീഴിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം  

Posted On: 23 JUL 2024 12:44PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ജൂലൈ 23, 2024  

 

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ , 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ട്,  രാജ്യത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മൂന്ന് കോടി അധിക വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും , അതിനായി ആവശ്യമായ വിഹിതം ബജറ്റിൽ വകയിരുത്തുന്നുവെന്നും   പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജന അർബൻ 2.0 പ്രകാരം 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഒരു കോടി നഗര ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കുമെന്നും ധനമന്ത്രി  പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടും. മിതമായ നിരക്കിൽ വായ്പകൾ സുഗമമാക്കുന്നതിന് പലിശ സബ്‌സിഡിയും വിഭാവനം ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

 

 "വ്യാവസായിക തൊഴിലാളികൾക്ക് ഡോർമിറ്ററി തരത്തിലുള്ള താമസ സൗകര്യങ്ങളോടുകൂടിയ വാടക ഭവനങ്ങൾ വിജിഎഫ് പിന്തുണയോടെയും, ആങ്കർ വ്യവസായങ്ങളിൽ നിന്നുള്ള പ്രതിബദ്ധതയോടെയും പിപിപി മോഡിൽ സുഗമമാക്കും." വാടക ഭവനങ്ങളെ കുറിച്ച്  പരാമർശിക്കവെ ധനമന്ത്രി പറഞ്ഞു.മെച്ചപ്പെട്ട ലഭ്യതയോടെ കാര്യക്ഷമവും സുതാര്യവുമായ വാടക ഭവന വിപണിക്കായി നയങ്ങളും ,നിയന്ത്രണങ്ങളും പ്രാപ്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

 

നഗരങ്ങളെ വളർച്ചാ കേന്ദ്രങ്ങളായി (Growth Hubs) വികസിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്നും ശ്രീമതി നിരമല സീതാരാമൻ പറഞ്ഞു. നിലവിലുള്ള നഗരങ്ങളുടെ പരിവർത്തനപരമായ സ്വാധീനം  ലക്‌ഷ്യം വച്ച് ,   ക്രിയാത്മകമായ ബ്രൗൺഫീൽഡ് പുനർവികസനത്തിന് ഉതകുന്ന, നയങ്ങൾ, വിപണി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ പ്രാപ്തമാക്കുന്നതിനുള്ള ചട്ടക്കൂട് സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

 

30 ലക്ഷത്തിന് മുകളിൽ  ജനസംഖ്യയുള്ള 14 വൻ നഗരങ്ങൾക്കായി നടപ്പാക്കലും ,സാമ്പത്തിക തന്ത്രവും സഹിതം ട്രാൻസിറ്റ് ഓറിയൻ്റഡ് ഡെവലപ്‌മെൻ്റ് പദ്ധതികൾ ആവിഷ്‌കരിച്ചതായി കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി പ്രഖ്യാപിച്ചു. 

 

സംസ്ഥാന സർക്കാരുകളുമായും ബഹുമുഖ വികസന ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെ ജലവിതരണം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണ പദ്ധതികൾ,  സേവനങ്ങൾ  എന്നിവ  100 വൻ നഗരങ്ങളിൽ   ലാഭ പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ  പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ ശുദ്ധീകരിച്ച ജലം ജലസേചനത്തിനും സമീപ പ്രദേശങ്ങളിലെ ടാങ്കുകൾ നിറയ്ക്കുന്നതിനും വിഭാവനം ചെയ്യുന്നുവെന്നു  ധനമന്ത്രി  കൂട്ടിച്ചേർത്തു.

 

തെരുവുകച്ചവടക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള  പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ വിജയത്തിന്റെ ഭാഗമായി, തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 പ്രതിവാര 'ഹാട്ടുകൾ' അല്ലെങ്കിൽ തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഓരോ വർഷവും സർക്കാർ വിഭാവനം ചെയ്യുന്നതായി  ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

 

ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത് തുടരുന്ന സംസ്ഥാനങ്ങളെ  നിരക്കുകൾ മിതമായ തോതിൽ കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും , സ്ത്രീകൾ വാങ്ങുന്ന വസ്തുവകകൾക്കുള്ള തീരുവ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു

SKY

*******



(Release ID: 2035943) Visitor Counter : 15