ധനകാര്യ മന്ത്രാലയം
പ്രധാന കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിനുള്ള സ്‌കീം പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ അഞ്ചാമത്തെ സ്‌കീമായി ആരംഭിച്ചു
Posted On:
23 JUL 2024 1:04PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 23 ജൂലൈ 2024:
മുന്‍നിര കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു സമഗ്ര പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയാണിത്.
5 വര്‍ഷത്തിനുള്ളില്‍ 1 കോടി യുവാക്കള്‍ക്ക് 500 മുന്‍നിര കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുമെന്ന് ഇന്ന് പാര്‍ലമെന്റില്‍ 2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കേന്ദ്ര ധനമന്ത്രി ശ്രീമതി.നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട വ്യാവസായിക അന്തരീക്ഷം, വിവിധ തൊഴിലുകള്‍, തൊഴിലവസരങ്ങള്‍ എന്നിവയുമായി 12 മാസത്തേക്ക് അവര്‍ സമ്പര്‍ക്കം പുലര്‍ത്തും, അവര്‍ പറഞ്ഞു.
പ്രതിമാസം 5,000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സിനൊപ്പം 6,000 രൂപ ഒറ്റത്തവണ സഹായവും യുവാക്കള്‍ക്ക് നല്‍കും. പരിശീലനച്ചെലവും ഇന്റേണ്‍ഷിപ്പ് ചെലവിന്റെ 10 ശതമാനവും സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് കമ്പനികള്‍ വഹിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
--NS--
(Release ID: 2035827)
Visitor Counter : 73
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada