ധനകാര്യ മന്ത്രാലയം
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി എട്ടു പുതിയ നടപടികള്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഉല്‍പ്പാദന മേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമില്‍ 100 കോടി രൂപ വരെ പരിരക്ഷ
എംഎസ്എംഇക്ക് ധനസഹായം നല്‍കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ നൂതനവും സ്വതന്ത്രവുമായ മൂല്യനിര്‍ണ്ണയ മോഡല്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദ്ദേശം
എംഎസ്എംഇകള്‍ക്ക് പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഗവണ്‍മെന്റ് പ്രൊമോട്ടഡ് ഫണ്ടില്‍ നിന്ന് സാമ്പത്തിക പിന്തുണ നല്‍കാന്‍ ശ്രീമതി. സീതാരമന്‍ നിര്‍ദ്ദേശം നല്‍കി
ക്രെഡിറ്റ്-യോഗ്യരായ സംരംഭകര്‍ക്ക് മുദ്ര വായ്പാ പരിധി 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു
TReDS ലെ ഓണ്‍ബോര്‍ഡിംഗ് വാങ്ങലുകള്‍ക്ക് ടേണ്‍ഓവര്‍ പരിധി പകുതിയാക്കി കേന്ദ്ര ബജറ്റ്
ലളിതവും നേരിട്ടുള്ളതുമായ സാമ്പത്തിക ഇടപാടുകള്‍ക്കായി എം എസ് എം ഇ ക്ലസ്റ്ററുകളില്‍ 24 പുതിയ SIDBI ശാഖകള്‍ നിര്‍ദ്ദേശിച്ച് ശ്രീമതി. സീതാരാമന്‍
ഭക്ഷ്യ ഗുണമേന്‍മയും സുരക്ഷിത പരിശോധനയും ഉറപ്പു വരുത്താന്‍ പുതിയ എം എസ് എം ഇ യുണിറ്റുകള്‍ നിര്‍ദ്ദേശിച്ചു
ഇ-കൊമേഴ്സ് എക്സ്പോര്‍ട്ട് ഹബ്സ് എംഎസ്എംഇകള്‍ക്കും പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം
प्रविष्टि तिथि:
23 JUL 2024 1:03PM by PIB Thiruvananthpuram
''ഈ ബജറ്റ് എംഎസ്എംഇകള്‍ക്കും ഉല്‍പ്പാദനത്തിനും പ്രത്യേക ശ്രദ്ധ നല്‍കുന്നു, പ്രത്യേകിച്ച് തൊഴില്‍ അധിഷ്ഠിതമായ ഉല്‍പ്പാദനത്തിന്,'' കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനിടെ, ഇടക്കാല ബജറ്റില്‍ സൂചിപ്പിച്ചതുപോലെ, എംഎസ്എംഇകളെ വളരാനും ആഗോളതലത്തില്‍ മത്സരിക്കാനും സഹായിക്കുന്നതിന് ധനസഹായം, നിയന്ത്രണ മാറ്റങ്ങള്‍, സാങ്കേതിക പിന്തുണ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പാക്കേജിന് ഗവണ്‍മെന്റ് രൂപം നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ബജറ്റിലെ നാല് പ്രധാന തീമുകളുടെ ഭാഗമാണ്, കൂടാതെ എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ധനമന്ത്രി ഇനിപ്പറയുന്ന നിര്‍ദ്ദിഷ്ട നടപടികള്‍ നിര്‍ദ്ദേശിച്ചു:
നിര്‍മ്മാണ മേഖലയിലെ എം എസ് എം ഇകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം
ഈട് അല്ലെങ്കില്‍ മൂന്നാം കക്ഷി ഗ്യാരന്റി ഇല്ലാതെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും വാങ്ങുന്നതിന് എം എസ് എം ഇകള്‍ക്ക് ടേം ലോണുകള്‍ സുഗമമാക്കുന്നതിന് ഒരു ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍ദ്ദേശിച്ചു. ഇത്തരം എംഎസ്എംഇകളുടെ ക്രെഡിറ്റ് റിസ്‌കുകള്‍ സമാഹരിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുകയെന്ന് ശ്രീമതി. സീതാരാമന്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട്, പ്രത്യേകം രൂപീകരിച്ച സെല്‍ഫ് ഫിനാന്‍സിങ് ഗ്യാരന്റി ഫണ്ട് ഓരോ അപേക്ഷകനും 100 കോടി രൂപ വരെ ഗ്യാരന്റി പരിരക്ഷ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു, അതേസമയം വായ്പ തുക വലുതായിരിക്കാം. വായ്പയെടുക്കുന്നയാള്‍ മുന്‍കൂര്‍ ഗ്യാരന്റി ഫീസും കുറയ്ക്കുന്ന ലോണ്‍ ബാലന്‍സിന് വാര്‍ഷിക ഗ്യാരണ്ടി ഫീസും നല്‍കേണ്ടിവരും.
എം എസ് എം ഇ ക്രെഡിറ്റിനായി പുതിയ മൂല്യനിര്‍ണ്ണയ മോഡല്‍ വികസിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍
പുതിയ സ്വതന്ത്ര ഇന്‍-ഹൗസ് സംവിധാനം വഴി എം എസ് എം ഇകള്‍ക്ക് ധനസഹായം കൂടുതല്‍ ലഭ്യമാക്കുന്നതിനായി എംഎസ്എംഇകളെ ക്രെഡിറ്റിനായി വിലയിരുത്തുന്നതിനുള്ള പൊതുമേഖലാ ബാങ്കുകളുടെ ആന്തരിക ശേഷി വികസിപ്പിക്കുമെന്ന് ശ്രീമതി. സീതാരാമന്‍ നിര്‍ദ്ദേശിച്ചു. സമ്പദ്വ്യവസ്ഥയിലെ എം എസ് എം ഇകളുടെ ഡിജിറ്റല്‍ ഇടപാടുകളുടെ സ്‌കോറിംഗിനെ അടിസ്ഥാനമാക്കി ഒരു പുതിയ ക്രെഡിറ്റ് അസസ്മെന്റ് മോഡല്‍ വികസിപ്പിക്കുന്നതിന് അവര്‍ നേതൃത്വം നല്‍കും. ''ആസ്തി അല്ലെങ്കില്‍ വിറ്റുവരവ് മാനദണ്ഡങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് യോഗ്യതയുടെ പരമ്പരാഗത വിലയിരുത്തലിനെ അപേക്ഷിച്ച് ഇത് ഗണ്യമായ പുരോഗതിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔപചാരികമായ അക്കൗണ്ടിംഗ് സംവിധാനമില്ലാത്ത എംഎസ്എംഇകളെയും ഇത് പരിരക്ഷിക്കും, ''കേന്ദ്ര ധനമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ ഗവണ്‍മെന്റ് പ്രമോട്ടഡ് ഫണ്ടില്‍ നിന്ന് എംഎസ്എംഇകള്‍ക്കുള്ള ക്രെഡിറ്റ് പിന്തുണ
എംഎസ്എംഇകള്‍ക്ക് അവരുടെ പ്രതിസന്ധി കാലത്ത് ബാങ്ക് വായ്പ തുടരാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ഒരു പുതിയ സംവിധാനവും കേന്ദ്ര ധനമന്ത്രി നിര്‍ദ്ദേശിച്ചു. അവരുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാല്‍ 'സ്‌പെഷ്യല്‍ മെന്‍ഷന്‍ അക്കൗണ്ട്' (എസ്എംഎ) ഘട്ടത്തിലായിരിക്കുമ്പോള്‍, എംഎസ്എംഇകള്‍ക്ക് അവരുടെ ബിസിനസ്സ് തുടരാനും നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഘട്ടത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനും ധനസഹായം ആവശ്യമാണ്. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റ് പ്രൊമോട്ടഡ് ഫണ്ടില്‍ നിന്നുള്ള ഒരു ഗ്യാരണ്ടി മുഖേന സാമ്പത്തിക ലഭ്യത വഴി അവരെ പിന്തുണക്കാനും ശ്രീമതി.സീതാരാമന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.
ക്രെഡിറ്റ്-യോഗ്യമായ സംരംഭകര്‍ക്ക് മുദ്ര വായ്പകകളുടെ പരിധി 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു
'തരുണ്‍' വിഭാഗത്തിന് കീഴില്‍ മുന്‍ വായ്പകള്‍ എടുത്ത് വിജയകരമായി തിരിച്ചടച്ച സംരംഭകര്‍ക്ക് മുദ്ര വായ്പയുടെ പരിധി നിലവിലെ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്താന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു.
TReDS ലെ ഓണ്‍ബോര്‍ഡിംഗ് വാങ്ങലുകള്‍ക്ക് ടേണ്‍ഓവര്‍ പരിധി പകുതിയാക്കി കുറച്ചു
എം എസ് എം ഇകള്‍ക്ക് അവരുടെ വ്യാപാര സ്വീകാര്യത പണമാക്കി മാറ്റിക്കൊണ്ട് പ്രവര്‍ത്തന മൂലധനം അണ്‍ലോക്ക് ചെയ്യുന്നതിന്, TReDSലെ പ്ലാറ്റ്ഫോമില്‍ നിര്‍ബന്ധിത ഓണ്‍ബോര്‍ഡിംഗിനായി വാങ്ങുന്നവരുടെ വിറ്റുവരവ് പരിധി 500 കോടി രൂപയില്‍ നിന്ന് 250 കോടി രൂപയായി കുറയ്ക്കാന്‍ ശ്രീമതി.സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ഈ നടപടി 22 കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളെയും (സിപിഎസ്ഇ) 7,000 കമ്പനികളെയും പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരും. ഇടത്തരം സംരംഭങ്ങളെയും വിതരണക്കാരുടെ പരിധിയില്‍ ഉള്‍പ്പെടുത്തും.
എളുപ്പത്തിലും നേരിട്ടുള്ള ക്രെഡിറ്റ് ആക്സസിനായും എം എസ് എം ഇ ക്ലസ്റ്ററുകളില്‍ പുതിയ SIDBI ശാഖകള്‍
3 വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രധാന എം എസ് എം ഇ ക്ലസ്റ്ററുകള്‍ക്കും സേവനം നല്‍കുന്നതിനായി SIDBI പുതിയ ശാഖകള്‍ തുറക്കുമെന്നും അവയ്ക്ക് നേരിട്ട് വായ്പ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ഇത്തരം 24 ശാഖകള്‍ തുറക്കുന്നതോടെ 242 പ്രധാന ക്ലസ്റ്ററുകളില്‍ 168 എണ്ണമായി സേവന കവറേജ് വ്യാപിപ്പിക്കും. ശ്രീമതി. സീതാരാമന്‍ വ്യക്തമാക്കി.
ഫുഡ് ഇറാഡിയേഷന്‍, ക്വാളിറ്റി & സേഫ്റ്റി ടെസ്റ്റിംഗ് എന്നിവയ്ക്കുള്ള പുതിയ എം എസ് എം ഇ യൂണിറ്റുകള്‍
എംഎസ്എംഇ മേഖലയില്‍ 50 മള്‍ട്ടി-പ്രൊഡക്ട് ഫുഡ് ഇറാഡിയേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് ശ്രീമതി. സീതാരാമന്‍ നിര്‍ദ്ദേശിച്ചു. NABL അംഗീകാരത്തോടെ 100 ഭക്ഷ്യ ഗുണനിലവാരവും സുരക്ഷാ പരിശോധനാ ലാബുകളും സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കും.
എം എസ് എം ഇ ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങള്‍ക്കും പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശനം
എംഎസ്എംഇകളെയും പരമ്പരാഗത കരകൗശല വിദഗ്ധരെയും അവരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാന്‍ പ്രാപ്തമാക്കുന്നതിന്, പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മോഡില്‍ ഇ-കൊമേഴ്സ് എക്സ്പോര്‍ട്ട് ഹബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍ദ്ദേശിച്ചു. തടസ്സങ്ങളില്ലാത്ത റെഗുലേറ്ററി, ലോജിസ്റ്റിക് ചട്ടക്കൂടിന് കീഴിലുള്ള ഈ ഹബ്ബുകള്‍ വ്യാപാരവും കയറ്റുമതിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഒരു കുടക്കീഴില്‍ സുഗമമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
--NS--
(रिलीज़ आईडी: 2035807)
आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
Hindi_MP
,
हिन्दी
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada