ധനകാര്യ മന്ത്രാലയം

കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 2.63 കോടി വീടുകൾ ദരിദ്ര വിഭാഗങ്ങൾക്കായി ഗ്രാമപ്രദേശങ്ങളിൽ നിർമ്മിച്ചു

Posted On: 22 JUL 2024 2:26PM by PIB Thiruvananthpuram

അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിൽ ഗ്രാമീണ മേഖലയിലെ ജീവിത നിലവാരം പുരോഗമിച്ചതായി സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ പ്രകാരം 11.57 കോടി ടോയ്‌ലറ്റുകൾ നിർമ്മിച്ചു, 2024 ജൂലൈ 10 വരെ 11.7 കോടി കുടുംബങ്ങൾക്ക് ജൽ ജീവൻ മിഷനു കീഴിൽ ടാപ്പ് വാട്ടർ കണക്ഷൻ നൽകിയിട്ടുണ്ട്. പി എം -ആവാസ് ഗ്രാമീൺ പ്രകാരം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ (2024 ജൂലൈ 10 വരെ) 2.63 കോടി വീടുകൾ ദരിദ്രർക്കായി നിർമ്മിച്ചതായി സർവേ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ, 2024 ജൂൺ 26 വരെ പ്രധാനമന്ത്രി ജൻ ധന് യോജനയ്ക്ക് (പിഎംജെഡിവൈ) കീഴിൽ 35.7 കോടി റുപേ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലകളിൽ മെച്ചപ്പെട്ട സാമ്പത്തിക ഉൾപ്പെടുത്തലിലേക്ക് നയിക്കുന്നു.

ആരോഗ്യമേഖലയിൽ 1.58 ലക്ഷം ഉപകേന്ദ്രങ്ങളും 24,935 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഗ്രാമപ്രദേശങ്ങളിലെ ജീവിതനിലവാരം ഉയർത്തി.

എംജിഎൻആർഇജിഎസിലെ ചോർച്ച ഇല്ലാതാക്കുന്നതിന് 99.9 ശതമാനം പണമിടപാടുകളും നാഷണൽ ഇലക്‌ട്രോണിക് മാനേജ്‌മെൻ്റ് സിസ്റ്റം വഴിയാണ് നടക്കുന്നതെന്ന് 2023-24 സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. വ്യക്തിദിനങ്ങൾ 2019-20ൽ 265.4 കോടിയിൽ നിന്ന് 2023-24ൽ 309.2 കോടിയായി വർദ്ധിച്ചു (എംഐഎസ് പ്രകാരം). സ്ത്രീ പങ്കാളിത്ത നിരക്ക് 2019-20ൽ 54.8 ശതമാനത്തിൽ നിന്ന് 2023-24ൽ 58.9 ശതമാനമായി വർധിച്ചു.

സ്വമിത്വ പദ്ധതി പ്രകാരം 2.90 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ പൂർത്തിയാക്കി 1.66 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി. 2015 നും 2021 നും ഇടയിൽ ഗ്രാമീണ ഇൻ്റർനെറ്റ് ഉപയോഗത്തിൽ 200 ശതമാനം വർധനയുണ്ടായതായി സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.



(Release ID: 2035490) Visitor Counter : 30