പ്രധാനമന്ത്രിയുടെ ഓഫീസ്‌

VDNKh-ലെ ​റൊസാറ്റം പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി

Posted On: 09 JUL 2024 4:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്കോയിലെ ഓൾ റഷ്യൻ എക്‌സിബിഷൻ സെന്റർ (VDNKh) സന്ദർശിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പമുണ്ടായിരുന്നു.

VDNKh-ലെ റൊസാറ്റം പവലിയൻ ഇരുനേതാക്കളും ചുറ്റിക്കണ്ടു. 2023 നവംബറിൽ ഉദ്ഘാടനം ചെയ്ത റൊസാറ്റം പവലിയൻ, ശാസ്ത്ര സാങ്കേതിക സംഭവവികാസങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നാണ്. പൊതു ആണവോർജ മേഖലയിൽ ഇന്ത്യ-റഷ്യ സഹകരണത്തിനായി സമർപ്പിക്കപ്പെട്ട ഫോട്ടോപ്രദർശനത്തിനു പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ കൂടംകുളം ആണവനിലയത്തിന്റെ (KKNPP) കാതലായ VVER-1000 റിയാക്ടറിന്റെ സ്ഥിരം പ്രവർത്തനമാതൃകയായ “ആറ്റോമിക് സിംഫണി”യും പ്രധാനമന്ത്രി വീക്ഷിച്ചു.

പവലിയനിൽ ഒരുസംഘം ഇന്ത്യൻ-റഷ്യൻ വിദ്യാർഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. ഭാവിതലമുറയുടെയും ഭൂമിയുടെയും പ്രയോജനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുന്ന, ശാസ്ത്ര-സാങ്കേതിക രംഗത്തെ ഭാവിസാധ്യതകൾ പരിശോധിക്കാൻ അദ്ദേഹം അവർക്കു പ്രോത്സാഹനമേകി.

 

-NK-
 



(Release ID: 2031840) Visitor Counter : 36