നിതി ആയോഗ്‌
azadi ka amrit mahotsav

‘സമ്പൂർണത അഭിയാൻ’ പരിപാടിക്ക്  നിതി ആയോഗ് തുടക്കം കുറിയ്ക്കും

Posted On: 03 JUL 2024 4:37PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 03 ജൂലൈ 2024  

 രാജ്യത്തുടനീളമുള്ള അഭിലാഷ ജില്ലകളിലെ 6 പ്രധാന സൂചകങ്ങളുടെയും അഭിലാഷ ബ്ലോക്കുകളിലെ 6 പ്രധാന സൂചകങ്ങളുടെയും പൂർത്തീകരണം കൈവരിക്കുന്നതിന് 2024 ജൂലൈ 4 മുതൽ സെപ്തംബർ 30 വരെ 3 മാസത്തെ ‘സമ്പൂർണത അഭിയാൻ’ പരിപാടി നിതി ആയോഗ് ആരംഭിക്കുന്നു. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിനും ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിനും കീഴിലുള്ള 112 അഭിലാഷ ജില്ലകളിലും 500 അഭിലാഷ ബ്ലോക്കുകളിലും തിരിച്ചറിഞ്ഞ 6 സൂചകങ്ങളിൽ ഓരോന്നിലും പൂർത്തീകരണം കൈവരിക്കാൻ ‘സമ്പൂർണത അഭിയാൻ’ വഴി ശ്രമിക്കുന്നു.

'സമ്പൂർണത അഭിയാൻ' എല്ലാ അഭിലാഷ ബ്ലോക്കുകളിലുമുള്ള ഇനിപ്പറയുന്ന 6 തിരിച്ചറിഞ്ഞ സൂചകങ്ങളിൽ (KPIs)ശ്രദ്ധ കേന്ദ്രീകരിക്കും:

 1.     ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഗർഭകാല പരിചരണത്തിന് (ANC) രജിസ്റ്റർ ചെയ്ത ഗർഭിണികളുടെ ശതമാനം

 2.     ബ്ലോക്കിലെ നിശ്ചിത എണ്ണം ആളുകളിൽ പ്രമേഹ പരിശോധന നടത്തിയവരുടെ ശതമാനം

 3.     ബ്ലോക്കിലെ നിശ്ചിത എണ്ണം ആളുകളിൽ ഹൈപ്പർടെൻഷൻ പരിശോധന നടത്തിയവരുടെ ശതമാനം

 4.     ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ  സപ്ലിമെൻ്ററി പോഷകാഹാരം കൃത്യമായി കഴിക്കുന്ന ഗർഭിണികളുടെ ശതമാനം

 5.     മണ്ണിൻ്റെ സാമ്പിൾ ശേഖരണം നടത്തിയവയിൽ സോയിൽ ഹെൽത്ത് കാർഡുകൾ സൃഷ്ടിച്ചതിന്റെ ശതമാനം

6.     ബ്ലോക്കിലെ മൊത്തം സ്വയം സഹായ സംഘങ്ങളിൽ റിവോൾവിംഗ് ഫണ്ട് ലഭിച്ച സ്വയം സഹായ സംഘങ്ങളുടെ ശതമാനം

 'സമ്പൂർണത അഭിയാൻ' കീഴിൽ അഭിലാഷ ജില്ലകളിൽ ഉടനീളം തിരിച്ചറിഞ്ഞ 6 സൂചകങ്ങൾ ഇവയാണ്:

 1.     ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഗർഭകാല പരിചരണത്തിന് (ANC) രജിസ്റ്റർ ചെയ്ത ഗർഭിണികളുടെ ശതമാനം

 2.     ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ സപ്ലിമെൻ്ററി പോഷകാഹാരം  കൃത്യമായി കഴിക്കുന്ന ഗർഭിണികളുടെ ശതമാനം

 3.     പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടികളുടെ ശതമാനം (9-11 മാസം) (BCG+DPT3+OPV3+അഞ്ചാം പനി 1)

 4.     വിതരണം ചെയ്ത സോയിൽ ഹെൽത്ത് കാർഡുകളുടെ എണ്ണം

 5.     സെക്കൻഡറി തലത്തിൽ പ്രവർത്തനക്ഷമമായ വൈദ്യുതി സംവിധാനം ഉള്ള സ്കൂളുകളുടെ ശതമാനം

6.     അക്കാദമിക് സെഷൻ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകുന്ന സ്കൂളുകളുടെ ശതമാനം

 'സമ്പൂർണത അഭിയാൻ' ആരംഭിക്കുന്നതിന്റെ  ഭാഗമായി ജില്ലകൾക്കും ബ്ലോക്കുകൾക്കും സംഘടിപ്പിക്കാവുന്ന പ്രവർത്തനങ്ങളുടെ ഒരു പട്ടികയും നിതി ആയോഗ് നൽകുന്നു. കൂടാതെ, ഈ പരിപാടിയുടെ പ്രാധാന്യം നിലനിർത്തുന്നതിനും നിലവിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്ലോക്കുകളിലും ജില്ലകളിലും പതിവായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുന്നു.

 ഈ ശ്രമങ്ങൾ വിജയകരമാക്കുന്നതിനും അടിസ്ഥാനതലത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നതിനും ഇനി പറയുന്ന പ്രവർത്തനങ്ങൾ നടത്തും

1.    ആറ് സൂചകങ്ങൾ പൂർണ്ണമായി കൈവരിക്കുന്നതിന് ജില്ലകൾ/ബ്ലോക്കുകൾ മൂന്ന്മാസത്തെ പ്രവർത്തന പദ്ധതി വികസിപ്പിക്കും

 2.   ഓരോ മാസവും ജില്ലകൾ/ബ്ലോക്കുകൾ ഇതിന്റെ പുരോഗതി വിലയിരുത്തും  

 3.     ഗുണഭോക്താക്കളെ സ്വാധീനിക്കുന്ന തരത്തിൽ  വ്യാപകമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും

 4.     ജില്ലാ ഉദ്യോഗസ്ഥർ സ്ഥിരമായി നിരീക്ഷണവും ഫീൽഡ് സന്ദർശനങ്ങളും നടത്തും

 
SKY

(Release ID: 2030465) Visitor Counter : 110