പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ പ്രധാനമന്ത്രി ജൂൺ 30നു പ്രകാശനം ചെയ്യും

Posted On: 29 JUN 2024 11:03AM by PIB Thiruvananthpuram

ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തിന്റെ പൂർവസന്ധ്യയിൽ, അദ്ദേഹത്തിന്റെ ജീവിതയാത്രയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്യും. ജൂൺ 30ന് ഉച്ചയ്ക്ക് 12നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഹൈദരാബാദിലെ ഗച്ചിബൗലിയിലെ അന്വയ കൺവെൻഷൻ സെന്ററിലാണു പരിപാടി.

പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ ഇവയാണ്:

(i)  ‘ദ ഹിന്ദു’ ഹൈദരാബാദ് എഡിഷനിലെ മുൻ റസിഡന്റ് എഡിറ്റർ ശ്രീ എസ് നാഗേഷ് കുമാർ എഴുതിയ “വെങ്കയ്യ നായിഡു - സേവനനിരതമായ ജീവിതം” (“Venkaiah Naidu – Life in Service”) എന്ന ശീർഷകത്തിലുള്ള മുൻ ഉപരാഷ്ട്രപതിയുടെ ജീവചരിത്രം.

(ii) ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ. ഐ വി സുബ്ബറാവു സമാഹരിച്ച “ആഘോഷിക്കപ്പെടുന്ന ഭാരതം - ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതി എന്ന നിലയിൽ ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ദൗത്യവും സന്ദേശവും” (“Celebrating Bharat – The Mission and Message of Shri M Venkaiah Naidu as 13th Vice–President of India”) എന്ന ശീർഷകത്തിലുള്ള സചിത്ര ആഖ്യാനം.

(iii) ശ്രീ സഞ്ജയ് കിഷോർ രചിച്ച “മഹാനേതാവ് - ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ജീവിതവും യാത്രയും” (“Mahaneta – Life and Journey of Shri M. Venkaiah Naidu”) എന്ന ശീർഷകത്തിൽ തെലുങ്കിലുള്ള സചിത്ര ജീവചരിത്രം.

 

NK



(Release ID: 2029455) Visitor Counter : 56