പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

Posted On: 25 JUN 2024 3:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. 

നായിഡുവിൻ്റെ ജ്ഞാനത്തെയും രാജ്യത്തിൻ്റെ പുരോഗതിയോടുള്ള അഭിനിവേശത്തെയും അദ്ദേഹം പ്രശംസിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ശ്രീ എം വെങ്കയ്യ നായിഡു ഗാരുവുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തോടൊപ്പം പതിറ്റാണ്ടുകളോളം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു, അദ്ദേഹത്തിൻ്റെ ജ്ഞാനത്തെയും ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശത്തെയും എപ്പോഴും ആശ്ചര്യത്തോടെ നോക്കിക്കാണുന്നു.

ഞങ്ങളുടെ മൂന്നാമൂഴത്തിന് വെങ്കയ്യ ​ഗാരു ആശംസകൾ അറിയിച്ചു."

 

 

 

SK

(Release ID: 2028517) Visitor Counter : 36