പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്കാരങ്ങൾക്കും പശ്ചാത്തലങ്ങൾക്കുമിടയിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായി യോഗ മാറി: പ്രധാനമന്ത്രി

Posted On: 21 JUN 2024 9:15PM by PIB Thiruvananthpuram

പത്താമത് അന്താരാഷ്ട്ര യോഗാദിനത്തിൽ ലോകമെമ്പാടും ഒത്തുചേർന്നു വലിയ തോതിൽ യോഗ പരിശീലിച്ച വ്യക്തികളുടെയും സമൂഹങ്ങളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. യോഗയെ ജനകീയമാക്കാൻ പ്രവർത്തിക്കുന്ന ഏവർക്കും പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു.

എക്സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ്:

“ഒന്നിച്ചുചേർന്നു  യോഗ പരിശീലിച്ച വ്യക്തികളുടെയും സമുദായങ്ങളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പത്താം അന്താരാഷ്ട്ര യോഗാ ദിനം ലോകമെമ്പാടും വലിയ തോതിൽ ആചരിച്ചു. സംസ്കാരങ്ങൾക്കും പശ്ചാത്തലങ്ങൾക്കും അതീതമായി ജനങ്ങളെ ഒരുമിപ്പിച്ച്, യോഗ ഏകീകൃതശക്തിയായി മാറിയിരിക്കുന്നു എന്നതു വ്യക്തമാണ്. ഇത്രയധികം ഉത്സാഹത്തോടും അർപ്പണബോധത്തോടുംകൂടി യുവാക്കൾ യോഗാ സെഷനുകളിൽ പങ്കെടുക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു.

യോഗയെ ജനകീയമാക്കാൻ പ്രവർത്തിക്കുന്ന ഏവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഈ ശ്രമങ്ങൾ ഐക്യവും സൗഹാർദവും വർധിപ്പിക്കുന്നതിനു വളരെയധികം സഹായിക്കും. യോഗ ചെയ്യാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന, വൈദഗ്ധ്യവും അഭിനിവേശവുമുള്ള, യോഗാ പരിശീലകരുടെ എണ്ണത്തിലെ വർധന കാണുന്നതിലും എനിക്കു സന്തോഷമുണ്ട്.

വരുംകാലങ്ങളിലും യോഗ ലോകത്തെ ഒന്നിപ്പിക്കട്ടെ.”

 

***

--SK--

(Release ID: 2027830) Visitor Counter : 29