പരിസ്ഥിതി, വനം മന്ത്രാലയം
ശ്രീ ഭൂപേന്ദർ യാദവ് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രിയായി ചുമതലയേറ്റു
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന സഹമന്ത്രിയായി ശ്രീ കീർത്തിവർദ്ധൻ സിംഗ് ചുമതലയേറ്റു
Posted On:
11 JUN 2024 4:42PM by PIB Thiruvananthpuram
2024 ജൂണ്‍ 11ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രിയായി (MoEF&CC) ശ്രീ ഭൂപേന്ദർ യാദവ് ചുമതലയേറ്റു. പര്യാവരണ്‍ ഭവനിലെ ഓഫീസിലെത്തിയ അദ്ദേഹത്തെ സെക്രട്ടറി ലീന നന്ദന്‍, സെക്രട്ടറി (EF&CC), മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശ്രീ കീർത്തിവർദ്ധൻ സിംഗ് സഹമന്ത്രിയായും ചുമതലയേറ്റു.
തനിക്ക് ഈ അവസരം നല്‍കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ കേന്ദ്രമന്ത്രി മന്ത്രാലയത്തിലെ തന്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ തയ്യാറാണെന്നും അറിയിച്ചു. സഹമന്ത്രി ശ്രീ കീർത്തിവർദ്ധൻ സിങ്ങിനെയും അദ്ദേഹം സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഈ മന്ത്രാലയം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പരിസ്ഥിതിയും വികസനവും ഒരുമിച്ച് ഏറ്റെടുത്ത് ഗവണ്‍മെന്റ് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മിഷന്‍ ലൈഫ്- പരിസ്ഥിതിസൗഹൃദ ജീവിതശൈലി’ പോലുള്ള സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ പാരിസ്ഥിതിക പ്രതിസന്ധിയുണ്ടെന്നും, ഗ്ലാസ്‌ഗോയിൽ 2021ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ‘മിഷന്‍ ലൈഫ്- പരിസ്ഥിതിസൗഹൃദ ജീവിതശൈലി’ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാസൗഹൃദ ശീലങ്ങൾക്കായി വ്യക്തികളെ അണിനിരത്താനും പരിസ്ഥിതിസൗഹൃദ സ്വയം സുസ്ഥിര ശീലങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പ്രാപ്തമാക്കുന്നതിനുമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കാനുമാണ് മിഷന്‍ ലൈഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിശൂന്യമായ ഉപഭോഗത്തേക്കാള്‍ ബോധപൂര്‍വമായ ഉപഭോഗം ഉയര്‍ത്തിപ്പിടിക്കുന്നതാണിത്.
പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോര്‍ത്ത് പോകാന്‍ കഴിയുമെന്ന് ഗവണ്‍മെന്റ് വിശ്വസിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനം ചെറുക്കുന്നതിനായി പ്രധാനമന്ത്രി 2024 ലെ ലോക പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച ‘ഏക് പേട് മാ കേ നാം’ സംരംഭത്തില്‍ പങ്കാളികളാകാന്‍ എല്ലാ പൗരന്മാരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വര്‍ദ്ധിച്ചുവരുന്ന താപനില, മരുഭൂവല്‍ക്കരണം, ജൈവ വൈവിധ്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെ ചെറുക്കാന്‍ ഇത് സഹായിക്കും.
ചുമതലയേറ്റശേഷം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ചും നയപരമായ വിഷയങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
***
NK
(Release ID: 2024334)
Visitor Counter : 106
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada