പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഭൂട്ടാൻ രാജാവ്
ഊഷ്മളമായ ആശംസകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
മാതൃകാപരമായ ഭാരത്-ഭൂട്ടാൻ ബന്ധത്തോടുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു
Posted On:
05 JUN 2024 10:15PM by PIB Thiruvananthpuram
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുക് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ഭൂട്ടാൻ രാജാവ് ഊഷ്മളമായ ആശംസകൾ നേർന്നു.
ഭൂട്ടാൻ രാജാവിന്റെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഭൂട്ടാനും ഭാരതും തമ്മിലുള്ള സൗഹൃദത്തിന്റെ മാതൃകാപരമായ ബന്ധം ആവർത്തിച്ച പ്രധാനമന്ത്രി, ഭൂട്ടാനിലെ രാജകീയ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കാനും അതുല്യമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തിക്കാനുമുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു.
ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തം എല്ലാ തലങ്ങളിലുമുള്ള അങ്ങേയറ്റം വിശ്വാസം, സൗഹാർദം, പരസ്പരധാരണ എന്നിവയാൽ സവിശേഷമാണ്. മാത്രമല്ല, ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധവും സാമ്പത്തിക, വികസന പങ്കാളിത്തവും ഇതു ശക്തിപ്പെടുത്തുന്നു.
SK
(Release ID: 2022984)
Visitor Counter : 75
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada