വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ദൂരദർശൻ ടി20 ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യും
സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, പ്രസാർ ഭാരതി ചെയർമാൻ ശ്രീ നവനീത് കുമാർ സെഹ്ഗൽ എന്നിവർ ചേർന്ന് ടി20 ലോകകപ്പിനുള്ള പ്രത്യേക ഗാനവും പ്രൊമോയും പുറത്തിറക്കി.
പാരീസ് ഒളിമ്പിക്സ് ഗെയിംസ് 2024, & വിംബിൾഡൺ 2024 എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള അന്താരാഷ്ട്ര കായിക മത്സരങ്ങളും ദൂരദർശൻ സംപ്രേഷണം ചെയ്യും.
Posted On:
03 JUN 2024 6:47PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂൺ 03 , 2024
2024 ജൂൺ 2 മുതൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി സംഘടിപ്പിച്ചിട്ടുള്ള ടി20 ലോകകപ്പ് മത്സരങ്ങൾ ദൂരദർശൻ ഫ്രീ ഡിഷ് പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യുമെന്ന് പ്രസാർ ഭാരതി പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് കൂടാതെ നിരവധി പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളും സംപ്രേഷണം ചെയ്യും. 2024 ലെ പാരീസ് ഒളിമ്പിക്‌സ് ഗെയിംസിൻ്റെ (2024 ജൂലൈ 26-ഓഗസ്റ്റ് 11) തത്സമയ സംപ്രേഷണം /ഡിഫെർഡ് ലൈവ്, ഹൈലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പാരീസ് പാരാലിമ്പിക് ഗെയിംസ് (28 ഓഗസ്റ്റ്- 8 സെപ്റ്റംബർ 2024), ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പര (ജൂലൈ 6-ജൂലൈ- 11 2024) ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പര (2024 ജൂലൈ 27 - 7 ഓഗസ്റ്റ്) എന്നിവ കൂടാതെ, ഫ്രഞ്ച് ഓപ്പൺ 2024 (8 & 9 ജൂൺ 2024), വിംബിൾഡൺ 2024 (2024 ജൂലൈ 13 & 14) എന്നിവയുടെ വനിതാ,പുരുഷ ഫൈനലുകളും ദൂരദർശൻ സംപ്രേഷണം ചെയ്യും.
ഇന്ന് ന്യൂഡൽഹിയിൽ പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തദവസരത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, പ്രസാർ ഭാരതി ചെയർമാൻ ശ്രീ നവനീത് കുമാർ സെഹ്ഗൽ , പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദി, ദൂരദർശൻ ഡിജി കഞ്ചൻ പ്രസാദ് എന്നിവർ ചേർന്ന് ടി20 ലോകകപ്പിനോടാനുബന്ധിച്ചുള്ള പ്രത്യേക ഗാനം പുറത്തിറക്കി. ജസ്ബാ ' എന്ന ഈ ഗാനം ശ്രീ സുഖ്‌വീന്ദർ സിംഗ് ആണ് ആലപിച്ചിരിക്കുന്നത്. പ്രശസ്ത കാഥികൻ ശ്രീ നീലേഷ് മിശ്ര ശബ്ദ വിവരണം നൽകിയ ടി 20 പ്രൊമോയും സെക്രട്ടറി പുറത്തിറക്കി.
എൻബിഎ, പിജിടിഎ തുടങ്ങിയ പ്രമുഖ ആഗോള കായിക സ്ഥാപനങ്ങളുമായി, അവരുടെ ഉള്ളടക്കം ഡിഡി സ്‌പോർട്‌സിൽ പ്രദർശിപ്പിക്കുന്നതിനായി ദൂരദർശൻ ധാരണയിലെത്തി എന്നത് ശ്രദ്ധേയമാണ്. എൻ ബി എ -യുടെ ജനപ്രിയ ഇ-സ്‌പോർട്‌സ് മത്സരമായ NBA 2K ലീഗ് മത്സരങ്ങൾ ഡി ഡി സ്‌പോർട്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നു.
വിവിധ സ്‌പോർട്‌സ് ലീഗുകളും അനുബന്ധ പരിപാടികളും ദൂരദർശന്റെ സ്‌പോർട്‌സ് ചാനലിൽ പ്രദർശിപ്പിക്കുന്നതിനായി വിവിധ സ്‌പോർട്‌സ് സംഘടനകളുമായും ഏജൻസികളുമായും പ്രസാർ ഭാരതി വിപുലമായ ചർച്ചകൾ നടത്തിവരികയാണ്.
2023 ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും ലീനിയർ ടെലിവിഷൻ സംപ്രേഷണഅവകാശം ദൂരദർശനുണ്ടായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും കമൻ്ററി കൂടാതെ, പരമ്പരയിലെ പരിമിത ഓവർ മത്സരങ്ങളുടെ ഫീഡ് ഭോജ്പുരി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ എന്നീ പ്രാദേശിക ഭാഷകളിൽ നിർമ്മിച്ചു. അവ ദൂരദർശൻ ശൃംഖലയുടെ വിവിധ പ്രാദേശിക ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നു.
WATCH DD SPORTS ON
|
TATA SKY CH. NO. 453
|
SUN DIRECT CH.NO 510
|
HATHWAY CH NO 189
|
DEN CH NO 425
|
AIRTEL DIGITAL TV CH.NO 298
|
D2H CH.NO 435
|
FREE DISH CH. NO. 79
|
DISH TV CH. NO. 435
|
FOLLOW DD SPORTS ON SOCIAL MEDIA ON
|
TWITTER- @ddsportschannel
|
FACEBOOK- Doordarshansports
|
Instagram- doordarshansports
|
(Release ID: 2022710)
Visitor Counter : 176
Read this release in:
Odia
,
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Tamil
,
Kannada