തെരഞ്ഞെടുപ്പ് കമ്മീഷന്‍
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ യോഗ്യരായ വോട്ടർമാർക്ക് വീട്ടിലിരുന്നു വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ആദ്യമായി രാജ്യം മുഴുവൻ വ്യാപിപ്പിച്ചു
Posted On:
29 MAY 2024 2:43PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 29, 2024
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ, 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40% അടിസ്ഥാന വൈകല്യമുള്ള ഭിന്നശേഷിക്കാരും (പിഡബ്ല്യുഡി) വീട്ടിലിരുന്ന് പോസ്റ്റൽ ബാലറ്റിലൂടെ വോട്ടുചെയ്യാനുള്ള സൗകര്യം ആദ്യമായി രാജ്യത്ത് മുഴുവൻ വ്യാപിപ്പിച്ചു.
വോട്ടർപട്ടികയിൽ ഇതിന് യോഗ്യരായ പൗരന്മാരെ ഉൾപ്പെടുത്തി പുതുക്കുന്നതിനും അവരെ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സംയോജിത ശ്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് വർഷം മുമ്പ് ആരംഭിച്ചു. ഈ വിഭാഗത്തിലുള്ള വോട്ടർമാരെ ലക്ഷ്യമിട്ട് പ്രത്യേക രജിസ്ട്രേഷൻ പ്രചാരണങ്ങളും ക്യാമ്പുകളും നടത്തി.
വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യുന്ന സൗകര്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒരു അടിസ്ഥാനപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ സൗകര്യം ലഭ്യമാക്കിയിത്.
പോളിംഗ് ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിദ്യത്തിലാണ് വീട്ടിലിരുന്നുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിംഗ് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. ഈ പ്രക്രിയ്ക്ക് സാക്ഷ്യം വഹിക്കാൻ സ്ഥാനാർത്ഥികളുടെ ഏജൻ്റുമാർക്ക് പോളിംഗ് സംഘങ്ങളെ അനുഗമിക്കാൻ അനുവാദമുണ്ട്.
ഇവിഎമ്മുകളിൽ ബ്രെയിൽ ലിപി, ബ്രെയിൽ സൗകര്യമുള്ള ഇപിഐസി, കാഴ്ച വൈകല്യമുള്ള വോട്ടർമാരെ സഹായിക്കാൻ വോട്ടർ സ്ലിപ്പുകൾ എന്നിവയ്ക്കും കമ്മീഷൻ വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി ഇംഗ്ലീഷിലും ഹിന്ദിയിലും 'വോട്ടർ ഗൈഡ്' ലഭ്യമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ മുതൽ പോളിങ് സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വരെ ഇതിൽ ഉണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പതിനൊന്ന് പ്രമുഖ ഭിന്നശേഷിക്കാരായ വ്യക്തികളെ "ECI അംബാസഡർമാർ" ആയി നിയമിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സിഇഒമാർ ബന്ധപ്പെട്ട സംസ്ഥാന-തല ഭിന്നശേഷി-ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചു ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും മെച്ചപ്പെട്ട സൗകര്യം നൽകുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിലും കമ്മീഷൻ പ്രമുഖ ഭിന്നശേഷിക്കാരായ വ്യക്തികളെ തെരെഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി നിയമിച്ചിട്ടുണ്ട്.
(Release ID: 2022078)
Visitor Counter : 123
Read this release in:
Marathi
,
Telugu
,
Kannada
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Hindi_MP
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil