തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

കഴിഞ്ഞ 35 വർഷത്തിനിടയിലെ ഒരു പൊതു തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി ജമ്മു & കശ്മീർ

Posted On: 27 MAY 2024 2:59PM by PIB Thiruvananthpuram

ന്യൂ ഡൽഹി: മെയ് 27, 2024  
 

കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജനപങ്കാളിത്തത്തിനാണ് ജമ്മു & കശ്മീർ 2024 തെരഞ്ഞെടുപ്പിൽ സാക്ഷ്യം വഹിച്ചത്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ മുഴുവൻ കേന്ദ്രഭരണ പ്രദേശത്തേയും (5 ലോക്‌സഭാ സീറ്റുകൾ) പോളിംഗ് സ്റ്റേഷനുകളിലെ സംയോജിത വോട്ടർ ടേൺ ഔട്ട് (വിടിആർ) 58.46% ആയിരുന്നു. ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ് രജൗരി, ഉധംപൂർ, ജമ്മു എന്നിങ്ങനെ 5 പിസികൾ ഉൾക്കൊള്ളുന്നതാണ് ജമ്മു & കശ്മീർ യുടി. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലെ 5 പിസികൾക്കായുള്ള സംയോജിത വിടിആർ ചുവടെ നൽകിയിരിക്കുന്നു:
 
image.png

* താരതമ്യത്തിനായി, മുൻ ജമ്മു & കശ്മീർ സംസ്ഥാനത്തിൻ്റെ ഭാഗമായ ലഡാക്കിൻ്റെ പിസി നീക്കം ചെയ്‌തു.
** ഗ്രാഫ് 1996-2019 ലെ മൊത്തം 
വിടിആർ ചിത്രീകരിക്കുന്നു; 2024 - വിടിആർ പോളിംഗ് സ്റ്റേഷനുകളുടേതാണ്.
 
കശ്മീർ താഴ്‌വരയിലെ മൂന്ന് പാർലമെൻ്ററി മണ്ഡലങ്ങളിൽ നിന്നുള്ള 50.86% പോളിങ് ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതിധ്വനിപ്പിക്കുന്നു. വോട്ടെടുപ്പ് പങ്കാളിത്ത ശതമാനം 2019 ലെ അവസാന പൊതു തെരെഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 19.16% നിന്ന് 30 പോയിൻ്റ് കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. താഴ്‌വരയിലെ മൂന്ന് പിസികളായ ശ്രീനഗർ, ബാരാമുള്ള, അനന്ത്‌നാഗ്-രജൗരി എന്നിവ യഥാക്രമം 38.49%, 59.1%, 54.84% വിടിആർ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ 3 ദശകങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. യുടിയിലെ മറ്റ് രണ്ട് പിസികളായ ഉദംപൂരിലും ജമ്മുവിലും യഥാക്രമം 68.27%, 72.22% പോളിങ് രേഖപ്പെടുത്തി.
 
 
image.png
 
ശ്രദ്ധിക്കുക: ഡീലിമിറ്റേഷൻ മൂലം പിസികൾക്കായുള്ള മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നുള്ള വോട്ടർമാരുടെ പോളിംഗ് ഡാറ്റ നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ല.
*ഗ്രാഫ് 1996-2019 ലെ മൊത്ത വിടിആർ ചിത്രീകരിക്കുന്നു;  2024 - 
വിടിആർ പോളിംഗ് സ്റ്റേഷനുകളുടേതാണ്.
 

ജമ്മു & കശ്മീർ യുടിയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ (ഒരു പിസിയിലെ മൊത്തം വോട്ടർമാരുടെ ശതമാനം) പ്രായം തിരിച്ചുള്ള വിവരങ്ങൾ:

 

Age Groups

Baramulla

Srinagar

Anantnag-Rajouri

Udhampur

Jammu

18 - 39 Years

56.02

48.57

54.41

53.57

47.66

40 - 59 Year

30.85

34.87

31.59

32.65

35.28

18 - 59 Years

86.87

83.44

86.00

86.22

82.94

60 & Above

13.13

16.56

14.00

13.78

17.06

 



ഡൽഹി, ജമ്മു, ഉധംപൂർ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കശ്മീരി കുടിയേറ്റ വോട്ടർമാർക്ക് നിയുക്ത പ്രത്യേക പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ട് വോട്ടുചെയ്യാനോ തപാൽ ബാലറ്റ് ഉപയോഗിക്കാനോ ഉള്ള അവസരവും കമ്മീഷൻ നൽകിയിരുന്നു. ജമ്മുവിൽ 21, ഉധംപൂരിൽ 1, ഡൽഹിയിൽ 4 എന്നിങ്ങനെ പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 2019 ൽ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ച ലഡാക്ക്, 71.82% പോളിങ് രേഖപ്പെടുത്തി, ജനാധിപത്യത്തിൻ്റെ ആഹ്വാനത്തോട് ആവേശകരമായ പ്രതികരണം നൽകി.
 
 
ഓരോ പിസിയിലും കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലെ മൊത്തം വോട്ടർമാരുടെ എണ്ണം:
 

PC/Year

2019

2014

2009

2004

1999

1998

1996

1989

Srinagar

14.43%

25.86%

25.55%

18.57%

11.93%

30.06%

40.94%

Uncontested

Baramulla

34.6%

39.14%

41.84%

35.65%

27.79%

41.94%

46.65%

5.48%

Anantnag

8.98%

28.84%

27.10%

15.04%

14.32%

28.15%

50.20%

5.07%

Udhampur

70.15%

70.95%

44.88%

45.09%

39.65%

51.45%

53.29%

39.45%

Jammu

72.5%

67.99%

49.06%

44.49%

46.77%

54.72%

48.18%

56.89%


(Release ID: 2021812) Visitor Counter : 80