തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി  മത്സരിക്കുന്നത്  904 സ്ഥാനാർഥികൾ

57 പാർലമെൻററി മണ്ഡലങ്ങളിലേക്കായി  2105 നാമനിർദേശ പത്രികകൾ സമർപ്പിച്ചു

Posted On: 22 MAY 2024 1:15PM by PIB Thiruvananthpuram

ന്യൂഡൽഹി : 22 മെയ് 2024

2024 ജൂൺ ഒന്നിന് നടക്കാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ 8 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലായി  904 സ്ഥാനാർത്ഥികൾ മത്സരിക്കും. 57 പാർലമെൻററി മണ്ഡലങ്ങളിൽ
മൊത്തം 2105 നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 14 ആയിരുന്നു. നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനക്ക് ശേഷം 954 നാമനിർദേശ പത്രികകൾ സാധുതയുള്ളതാണെന്നു കണ്ടെത്തി.

ഏഴാം ഘട്ടത്തിൽ 13 പാർലമെൻററി മണ്ഡലങ്ങളിൽ നിന്നായി  പഞ്ചാബിൽ 598 നാമനിർദേശ പത്രികകളും  ഉത്തർ പ്രദേശിൽ നിന്ന്  495 പത്രികകളുമാണ് ലഭിച്ചത്.  ബിഹാറിലെ 36 ജഹാനാബാദ് പാർലമെൻററി മണ്ഡലത്തിൽ നിന്നാണ് ഏറ്റവും അധികം  നാമനിർദേശ പത്രികകൾ  ലഭിച്ചത്  - 73  എണ്ണം . പഞ്ചാബിലെ 7-ലുധിയാനാ പാർലമെൻററി മണ്ഡലത്തിൽ നിന്നും 70 നാമനിർദേശ പത്രികകൾ  ലഭിച്ചു .  ഒരു പാർലമെൻററി മണലത്തിൽ  ഏഴാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ശരാശരി എണ്ണം 16 ആണ്.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴാം  ഘട്ടത്തിന്റെ സംസ്ഥാനം/കേന്ദ്രഭരണപ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ:

 

Sl. No.

State/UT

Number of PCs in 7th Phase

Nomination forms received

Valid candidates after scrutiny

After withdrawal, final Contesting Candidates

 

 
   

1

Bihar

8

372

138

134

   

2

Chandigarh

1

33

20

19

   

3

Himachal Pradesh

4

80

40

37

   

4

Jharkhand

3

153

55

52

   

5

Odisha

6

159

69

66

   

6

Punjab

13

598

353

328

   

7

Uttar Pradesh

13

495

150

144

   

8

West Bengal

9

215

129

124

   
 

Total

57 

2105

954

904


(Release ID: 2021308) Visitor Counter : 91