തെരഞ്ഞെടുപ്പ് കമ്മീഷന്‍
കഴിഞ്ഞ 8 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനത്തിലേക്കു കുതിച്ച് ബാരാമുള്ള; വൈകിട്ട് 5 വരെ രേഖപ്പെടുത്തിയത് 54.21%
സമാധാനത്തിന്റെയും സുരക്ഷയുടെയും അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ അതിരാവിലെ മുതൽ ജമ്മു കശ്മീരിൽ വോട്ടർമാരുടെ നിര
Posted On:
20 MAY 2024 8:12PM by PIB Thiruvananthpuram
കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗർ ലോക്‌സഭാമണ്ഡലത്തിൽ 38.49% എന്ന നിലയിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതിനു പിന്നാലെ, ബാരാമുള്ള പാർലമെന്റ് മണ്ഡലം കഴിഞ്ഞ 8 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിങ്ങിലേക്കു കുതിക്കുന്നു. ബാരാമുള്ള, കുപ്‌വാര, ബാണ്ഡീപോറ, ബഡ്ഗാം ജില്ലകളിൽ വൈകിട്ട് 5 വരെ 54.21% പോളിങ് രേഖപ്പെടുത്തി.
സുഗമവും സമാധാനപരവുമായി തെരഞ്ഞെടുപ്പു നടത്താനുള്ള ശ്രമങ്ങൾക്ക് പൗരന്മാരെയും സുരക്ഷാജീവനക്കാരെയും അഭിനന്ദിച്ച സിഇസി ശ്രീ രാജീവ് കുമാറും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിങ് സന്ധു എന്നിവരും ജമ്മു കശ്മീരിലെ വോട്ടർമാരുടെ ആവേശകരമായ പങ്കാളിത്തത്തിനു നന്ദി അറിയിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കാനും ജനാധിപത്യ ഭരണസംവിധാനത്തിൽ തങ്ങളുടെ പങ്കുവഹിക്കാനും ആഗ്രഹിക്കുന്നുവെന്ന വ്യക്തമായ സന്ദേശം നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി.
ബാരാമുള്ള പാർലമെന്റ് മണ്ഡലത്തിലുടനീളമുള്ള 2103 പോളിങ് സ്റ്റേഷനുകളിലാണു വോട്ടെടുപ്പു നടന്നത്. പോളിങ് സ്റ്റേഷനുകളിൽ തത്സമയ വെബ്‌കാസ്റ്റിങ് നടത്തി. രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിച്ചു. ആവേശഭരിതരായ വോട്ടർമാരുടെ നീണ്ടനിരയാണ് വോട്ടു രേഖപ്പെടുത്താൻ കാത്തുനിന്നത്.
കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലെ മൊത്തം വോട്ടിങ് ശതമാനം
പാർലമെന്റ് മണ്ഡലം/വർഷം
|
2019
|
2014
|
2009
|
2004
|
1999
|
1998
|
1996
|
1989
|
ബാരാമുള്ള
|
34.6%
|
39.14%
|
41.84%
|
35.65%
|
27.79%
|
41.94%
|
46.65%
|
5.48%
|
ശ്രീനഗർ
|
14.43%
|
25.86%
|
25.55%
|
18.57%
|
11.93%
|
30.06%
|
40.94%
|
മത്സരമില്ലായിരുന്നു
|
ഇപ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് 2024ൽ ബാരാമുള്ള ലോക്‌സഭാമണ്ഡലത്തിൽ 22 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരെ ശാന്തവും സമാധാനവും ആഘോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ സ്വാഗതം ചെയ്യുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോളിങ് ഉദ്യോഗസ്ഥർ അക്ഷീണം പ്രയത്നിച്ചു. ഡൽഹി, ജമ്മു, ഉധംപുർ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കശ്മീരി കുടിയേറ്റ വോട്ടർമാർക്കു നിയുക്ത പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്തിയോ തപാൽ ബാലറ്റ് ഉപയോഗിച്ചോ വോട്ടുചെയ്യാൻ കമ്മീഷൻ അവസരമൊരുക്കിയിരുന്നു. ജമ്മുവിൽ 21, ഉധംപുരിൽ 1, ഡൽഹിയിൽ 4 എന്നിങ്ങനെയാണു പ്രത്യേക പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.
ചിത്
ജമ്മു, ഉധംപുർ, ഡൽഹി എന്നിവിടങ്ങളിലെ പ്രത്യേക പോളിങ് ബൂത്തുകളിലെത്തിയ കുടിയേറ്റ വോട്ടർമാർ
നേരത്തെ, നാലാം ഘട്ടത്തിൽ, ശ്രീനഗർ, ഗാന്ദർബൽ, പുൽവാമ, ബഡ്ഗാം, ഷോപിയാൻ ജില്ലകൾ ഉൾപ്പെടുന്ന ശ്രീനഗർ ലോക്‌സഭാമണ്ഡലം ഭാഗികമായി 38.49% പോളിങ് രേഖപ്പെടുത്തി. ഇതു കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും ഉയർന്ന പോളിങ്ങായിരുന്നു. അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കശ്മീർ പുനഃസംഘടനാനിയമം 2019 പ്രാബല്യത്തിൽ വരികയും ചെയ്തതിനുശേഷമുള്ള താഴ്‌വരയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണിത്.
NK
(Release ID: 2021168)
Visitor Counter : 82
Read this release in:
Odia
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada