തെരഞ്ഞെടുപ്പ് കമ്മീഷന്‍

നാളെ നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.

49 ലോക്‌സഭാ സീറ്റുകൾ, 8.95 കോടി വോട്ടർമാർ, 94,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകൾ, 8 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ.

Posted On: 19 MAY 2024 1:31PM by PIB Thiruvananthpuram

ന്യൂഡൽഹി :19 മെയ് 2024

 
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാളെ നടക്കുന്ന അഞ്ചാം ഘട്ടത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങി. 8 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള 49 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ഒഡീഷ നിയമസഭയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഒരേസമയം നടക്കും.  ചൂട് കാലാവസ്ഥ  പ്രവചിക്കപ്പെട്ട പ്രദേശങ്ങളിൽ അനുയോജ്യമായ  നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സിഇഒമാർ/ഡിഇഒമാർ, സംസ്ഥാന ഭരണ സംവിധാനം എന്നിവരോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.അതത് പോളിംഗ് സ്റ്റേഷനുകളിലേക്ക് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും സഹിതം പോളിംഗ് ഉദ്യോഗസ്ഥരെ  അയച്ചിട്ടുണ്ട്.
 
ബീഹാർ, ജമ്മു കശ്മീർ, ലഡാക്ക്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ്  അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ്  നടക്കുന്ന 8 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ.  വോട്ടർമാരോട് സമ്മതിദാന അവകാശം വിനിയോഗിക്കാൻ   അഭ്യർത്ഥിക്കുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതിനുമായി നിരവധി പ്രമുഖ വ്യക്തികളുമായി ചേർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നു. 
 
അഞ്ചാം ഘട്ടത്തിലെ വസ്തുതകൾ:
 
1. 2024ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിനായുള്ള പോളിംഗ് 2024 മെയ് 20-ന് 8 സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 49 പാർലമെൻ്റ് മണ്ഡലങ്ങളിലേക്ക് (ജനറൽ-39; എസ്ടി-03; എസ്‌സി-07) നടക്കും. വോട്ടിംഗ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും (പോൾ സമയം അവസാനിക്കുന്നത്  ചില പാർലമെന്റ് മണ്ഡലങ്ങളിൽ വ്യത്യാസപ്പെടാം). 
 
 2. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും (ജനറൽ-21; എസ്ടി-08; എസ്‌സി-06;)  വോട്ടെടുപ്പ് നടക്കും.
 
3. 94,732 പോളിങ് സ്റ്റേഷനുകളിലായി 8.95 കോടി വോട്ടർമാരെ 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യും.
 
4. 8.95 കോടി വോട്ടർമാരിൽ 4.69 കോടി പുരുഷൻമാരും 4.26 കോടി സ്ത്രീകളും 5409 ട്രാൻസ് ജൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
 
5. 85 വയസ്സിന് മുകളിൽ പ്രായമുള്ള 7.81 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിൽ 100 വയസ്സിന് മുകളിലുള്ള 24,792 വോട്ടർമാരും 7.03 ലക്ഷം പിഡബ്ല്യുഡി വോട്ടർമാരുമുണ്ട്. അവർക്ക് വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. വീട്ടിലെ വോട്ടിംഗ് സൗകര്യത്തിന് ഇതിനകം തന്നെ മികച്ച അഭിനന്ദനവും പ്രതികരണവും ലഭിച്ചിട്ടുണ്ട്.
 
6. 17 പ്രത്യേക ട്രെയിനുകളും 508 ഹെലികോപ്ടറുകളും പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി സജ്ജീകരിച്ചു.
 
7. 153 നിരീക്ഷകർ (55 പൊതു നിരീക്ഷകർ, 30 പോലീസ് നിരീക്ഷകർ, 68 ചെലവ് നിരീക്ഷകർ) തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അവരുടെ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അതീവ ജാഗ്രത പുലർത്താൻ കമ്മിഷൻ്റെ കണ്ണും കാതും ആയി അവർ പ്രവർത്തിക്കുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. 
 
8. 2000 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 2105 സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകളും 881 വീഡിയോ നിരീക്ഷണ ടീമുകളും 502 വീഡിയോ വ്യൂവിംഗ് ടീമുകളും വോട്ടർമാരെ സ്വാധീനിക്കുന്ന ഏത് തരത്തിലുള്ള നടപടിയും കർശനമായും വേഗത്തിലും കൈകാര്യം ചെയ്യുന്നതിനായി  മുഴുവൻ സമയവും നിരീക്ഷണത്തിലുണ്ട്.
 
9. 216 അന്താരാഷ്ട്ര അതിർത്തി ചെക്ക് പോസ്റ്റുകളും 565 അന്തർ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളും മദ്യം, മയക്കുമരുന്ന്, പണം, സൗജന്യങ്ങൾ എന്നിവയുടെ അനധികൃത കടത്തു തടയുന്നതിന് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കടൽ, വ്യോമ പാതകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
 
10. വെള്ളം, ഷെഡ്, ശുചിമുറികൾ റാമ്പുകൾ, സന്നദ്ധ പ്രവർത്തകർ, വീൽചെയറുകൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, പ്രായമായവരും  ഭിന്നശേഷിയുള്ളവരും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും സുഗമമായി വോട്ടുചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
 
11. രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ സ്ലിപ്പുകൾ ഒരു സുഗമമായ നടപടിയായും വോട്ടുചെയ്യാനുള്ള കമ്മീഷൻ്റെ ക്ഷണമായും വർത്തിക്കുന്നു.
 
12.  വോട്ടർമാർക്ക് അവരുടെ പോളിംഗ് സ്റ്റേഷൻ്റെ വിശദാംശങ്ങളും പോളിംഗ് തീയതിയും https://electoralsearch.eci.gov.in/ എന്ന ലിങ്ക് വഴി പരിശോധിക്കാം.
 
13. പോളിംഗ് സ്റ്റേഷനുകളിൽ തിരിച്ചറിയൽ സ്ഥിരീകരണത്തിനായി വോട്ടർ ഐഡി കാർഡ് (ഇപിഐസി) കൂടാതെ 12 ബദൽ രേഖകളും കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട് . ഒരു വോട്ടർ, വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഈ രേഖകളിൽ ഏതെങ്കിലും കാണിച്ച് വോട്ടുചെയ്യാം. ഇതര തിരിച്ചറിയൽ രേഖകൾക്കായുള്ള  കമ്മീഷന്റെ ഉത്തരവിലേക്കുള്ള  ലിങ്ക്: https://www.eci.gov.in/eci-backend/public/api
 
 2019ലെ ലോക്‌സഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പോളിങ് സംബന്ധിച്ച വിവരങ്ങൾ ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://old.eci.gov.in/files/file/13579-13-pc-wise-voters-turn-out/.

വോട്ടർ ടേൺഔട്ട് ആപ്പ് ഓരോ ഘട്ടത്തിലും മൊത്തത്തിലുള്ള ഏകദേശ പോളിംഗ് തത്സമയം പ്രദർശിപ്പിക്കുന്നു. ഘട്ടം തിരിച്ച്/സംസ്ഥാനാടിസ്ഥാനത്തിൽ/എസി തിരിച്ചുള്ള/പിസി തിരിച്ചുള്ള ഏകദേശ പോളിംഗ് കണക്കുകൾ പോളിംഗ് ദിവസം വൈകുന്നേരം 7 മണി വരെ രണ്ട് മണിക്കൂർ ഇടവിട്ട്  തത്സമയം വോട്ടർ ടേൺഔട്ട്പോളിംഗ് ആപ്പിൽ ലഭ്യമാണ്. അതിനുശേഷം പോളിംഗ് പാർട്ടികളുടെ  കണക്കുകൾ കൂടി ലഭിച്ച ശേഷം  അവ പുതുക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.  


(Release ID: 2021064) Visitor Counter : 57