തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ MCC-യുടെ രണ്ട് മാസത്തെ നടപ്പാക്കലിനെക്കുറിച്ചു കമ്മീഷന്‍ സ്വമേധയാ തയ്യാറാക്കിയ രണ്ടാം റിപ്പോര്‍ട്ട്


90 ശതമാനത്തിലധികം പരാതികളും തീര്‍പ്പാക്കി: INC, BJP ഒഴികെയുള്ള കക്ഷികളുടെ വലിയ പരാതികള്‍ തീര്‍പ്പാക്കാന്‍ ബാക്കിയില്ല

പ്രചാരണം മൊത്തത്തില്‍ അക്രമരഹിതവും, ബഹളമയമല്ലാത്തതും നുഴഞ്ഞുകയറ്റമോ പ്രേരണയോ ആര്‍ഭാടമോ ഇല്ലാത്തതുമായിരുന്നു

താരപ്രചാരകര്‍, പ്രത്യേകിച്ച് ദേശീയ പാര്‍ട്ടികളുടെ പ്രചാരകര്‍, അടുത്ത ഘട്ടങ്ങളില്‍ മാതൃകാപരമായി നയിക്കുമെന്നും സമൂഹത്തിന്റെ അതിലോലമായ ഘടനയ്ക്കു കോട്ടം വരുത്തില്ലെന്നും പ്രതീക്ഷിക്കുന്നതായി കമ്മീഷന്‍

Posted On: 14 MAY 2024 4:53PM by PIB Thiruvananthpuram


സുതാര്യതയ്ക്കും വെളിപ്പെടുത്തലുകള്‍ക്കുമായുള്ള ഉറച്ച പ്രതിബദ്ധതയുടെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ കക്ഷികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എംസിസിക്ക് കീഴില്‍ സ്വീകരിച്ച നടപടികളുടെ നില രണ്ട് മാസത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിരുന്നു. പ്രാബല്യത്തില്‍ വന്ന് ആദ്യ മാസത്തിന് ശേഷം MCC അപ്ഡേറ്റുകള്‍ നല്കാനുള്ള കമ്മീഷന്റെ സുതാര്യത സംരംഭത്തിന്റെ തുടര്‍ച്ചയാണിത്. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നല്കിനായിട്ടുണ്ട്. അതിനാല്‍ സംശയങ്ങള്‍ ചെറുതോ പരിമിതമോ ആണെങ്കിലും പരിഹരിക്കപ്പെടുകയും അവസാനിപ്പിക്കുകയും ചെയ്യും.

ഏറ്റവും പ്രധാനപ്പെട്ട പങ്കാളികള്‍ക്കും വോട്ടര്‍മാര്‍ക്കും  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  ഇന്ത്യക്ക് അഭിമാനമാകുംവണ്ണം സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭിക്കുന്നതിന് ഈ വിവരങ്ങള്‍ പൊതുജനസമക്ഷം വെളിപ്പെടുത്തുന്നതിന് കമ്മീഷന്‍ തീരുമാനിച്ചു.  
സിഇസി ശ്രീ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള, ഇസിമാരായ ശ്രീ ജ്ഞാനേഷ് കുമാര്‍, ശ്രീ സുഖ്ബീര്‍ സിങ് സന്ധു എന്നിവരടങ്ങുന്ന കമ്മീഷന്‍, എംസിസിയുടെ ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്ന രാജ്യവ്യാപകമായി തീര്പ്പു കല്പ്പിക്കാത്ത കേസുകള്‍ നിരീക്ഷിക്കുകയും സമയബന്ധിതമായും മുന്‍ഗണനാക്രമത്തിലും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഈ പ്രവര്‍ത്തനങ്ങളില്‍ പലതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രചാരണരംഗം സംശുദ്ധമാക്കുന്നതില്‍ ദൂരവ്യാപകവും വ്യവസ്ഥാപിതവുമായ പ്രത്യാഘാതങ്ങളുണ്ട്.


ഭൂരിഭാഗവും താരപ്രചാരകരായ രാഷ്ട്രീയ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് പ്രമുഖ ദേശീയ പാര്‍ട്ടികളുടെ, പ്രചാരണ പ്രഭാഷണങ്ങളില്‍ നിലവിലെ തെരഞ്ഞെടുപ്പുകളില്‍ മികച്ച മാതൃകകള്‍ കാണിക്കുമെന്നാണ് തുടക്കത്തില്‍ കമ്മീഷന്‍ പ്രതീക്ഷിച്ചത്. രാജ്യത്തിന്റെ അതിലോലമായ സന്തുലിതാവസ്ഥയിലുള്ള സാമൂഹിക ഘടനയ്ക്കു ശാശ്വതമായ വിള്ളലുകള്‍ ഉണ്ടാകാതിരിക്കാന്‍ ശേഷിക്കുന്ന ഘട്ടങ്ങളില്‍ അവരുടെ പ്രസ്താവനകളുടെ ഗതി ശരിയായ രീതിയിലാക്കേണ്ടത് പ്രാഥമികമായി അവരുടെ ഉത്തരവാദിത്വമാണ്.

എംസിസി നടപ്പാക്കി രണ്ട് മാസത്തിനിടയില്‍ സ്വീകരിച്ച ചില തീരുമാനങ്ങള്‍ ഇനി പറയുന്നു:

1. 2024 മാര്‍ച്ച് 16-ന് ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തോടെ മോഡല്‍ കോഡ് പ്രാബല്യത്തില്‍ വന്നു; നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായി.

2. മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തില്‍ വന്ന് ഏകദേശം രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നിയോജക മണ്ഡലം തലത്തില്‍ നടത്തുന്ന പ്രചാരണം വലിയ തോതില്‍ അക്രമങ്ങളില്ലാത്തതും ബഹളം കുറഞ്ഞതും നുഴഞ്ഞുകയറ്റമോ പ്രേരണയോ ആഡംബരമോ ഇല്ലാത്തതുമാണ്.

3. വോട്ടര്‍മാരുടെ ആവേശകരമായ പങ്കാളിത്തത്തോടെ സമാധാനപരവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ കാതലായ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വലിയ രീതിയില്‍ സംതൃപ്തരാണ്.

4. നാലാം ഘട്ടം വരെ രാജ്യത്തുടനീളം, പ്രത്യേകിച്ച് മണിപ്പൂര്‍, ത്രിപുര, ഇടതു തീവ്രവാദ മേഖലകള്‍, പശ്ചിമ ബംഗാള്‍,  ജമ്മു കശ്മീര്‍, വിദൂരവും അപ്രാപ്യവുമായ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍, ആവേശഭരിതവും ഉത്സവാന്തരീക്ഷത്തിലുമുള്ള സമാധാനപരമായ വോട്ടെടുപ്പ്,  ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരുകള്‍ കാണിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ ഫോട്ടോ ഗാലറിയില്‍ രാജ്യത്തു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ കമ്മീഷന്‍ പൗരന്മാരെ ക്ഷണിക്കുന്നു: https://www.eci.gov.in/ge-2024-photogallery

5. പ്രഖ്യാപന ദിവസം മുതല്‍ ഇതുവരെ 63 പത്രക്കുറിപ്പുകള്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

6. ഇതുവരെ, 16 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 25 പ്രതിനിധികള്‍ മോഡല്‍ കോഡ് ലംഘനം ആരോപിച്ച് തങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി കമ്മീഷനെ സമീപിച്ചു. ഇതുകൂടാതെ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തില്‍ നിരവധി പ്രതിനിധികള്‍ യോഗം ചേര്‍ന്നു.

7. ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമയം അനുവദിക്കുകയും അവരുടെ പരാതികള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

8. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇസിഐ, സിഇഒ തലത്തിലുള്ള സ്ഥാനാര്‍ത്ഥികളും പ്രചാരണവുമായി ബന്ധപ്പെട്ടതോ വ്യക്തതയുള്ളതോ ആയ പരാതികള്‍ ഒഴികെ ഏകദേശം 425 പ്രധാന പരാതികള്‍ സമര്‍പ്പി ച്ചിട്ടുണ്ട്. ഇതില്‍, 400 കേസുകളില്‍ നടപടി സ്വീകരിച്ചു (തീര്‍പ്പാക്കി). ഏകദേശം 170, 95, 160 പരാതികള്‍ യഥാക്രമം INCയും BJPയും മറ്റുള്ളവരും സമര്‍പ്പിച്ചു. ഇതില്‍ ഭൂരിഭാഗം പരാതികളിലും നടപടിയെടുത്തിട്ടുണ്ട്.


9. സാമുദായിക, ജാതി, പ്രാദേശിക ഭാഷാ വിഭജനം, അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പവിത്രത എന്നിവയെക്കുറിച്ചുള്ള മുന്നിര താരപ്രചാരകരുടെ വിഭാഗീയ പ്രസ്താവനകളുടെ വിഭാഗത്തില്‍ എംസിസിയുടെ ലംഘനം ആരോപിച്ചുള്ള ഐഎന്‍സിയുടെയും ബിജെപിയുടെയും ചില പരസ്പര പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍, എംസിസി ലംഘനം നടത്തിയ വ്യക്തിഗത നേതാക്കള്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്കിയിരുന്നു. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും പാര്‍ട്ടി  പ്രസിഡന്റുമാര്‍/ചെയര്‍പേഴ്സണ്മാര്‍/ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി 2024 മാര്‍ച്ച്  01-ന് കമ്മീഷന്‍ ഒരു പുതിയ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട് വ്യക്തിഗത താര പ്രചാരകന്‍/നേതാവ്/ സ്ഥാനാര്‍ത്ഥി  എന്നിവരോട് എംസിസിയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ലംഘനമായ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തരുതെന്ന് ആവശ്യപ്പെട്ടു. വ്യക്തിഗത താര പ്രചാരകന്‍/നേതാവ്/ സ്ഥാനാര്‍ത്ഥി എന്നിവര്‍ നടത്തിയ പ്രസംഗങ്ങളുടെ ഉത്തരവാദിത്വം തുടരുമെങ്കിലും, അത്തരം ലംഘനങ്ങളില്‍ നിന്ന് അവരുടെ താരപ്രചാരകരെ നിയന്ത്രിക്കാനുള്ള പ്രധാന ഉത്തരവാദിത്വം പാര്‍ട്ടികള്‍ക്കുള്ളതിനാല്‍ പാര്‍ട്ടി  അധ്യക്ഷനെ/രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനെ കേസിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്രത്യേകം അഭിസംബോധന ചെയ്യും. എല്ലാ കേഡര്‍മാരും എംസിസിക്ക് അനുസൃതമായി രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഈ പരാതികള്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളുടെയും അധ്യക്ഷക്ക്  നോട്ടീസ് നല്കിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പ്രതികരണവും ലഭിച്ചു. പരാതികള്‍/എതിര്‍ പരാതികള്‍ എന്നിവയില്‍ ഉചിതമായ നടപടി കമ്മീഷന്റെ പരിശോധനയിലാണ്/പരിഗണനയിലാണ്. എംസിസി ചട്ടക്കൂടിന് കീഴില്‍ എടുത്ത ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇനിപ്പറയുന്ന ഖണ്ഡികകളില്‍ നല്കിയിരിക്കുന്നു.


10. ഐഎന്‍സിയുടെ പരാതിയില്‍, ഹരിയാനയിലെ ഒരു ജില്ലയിലെ ജില്ലാ പരിഷത്ത് സിഇഒയെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലം മാറ്റി.

11. ഗുജറാത്തിലെ ദാഹോദ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു പോളിംഗ് ബൂത്ത് പിടിച്ചെടുക്കുകയും ഇവിഎമ്മില്‍ കൃത്രിമം കാട്ടുകയും ചെയ്തു എന്ന INC പരാതിയില്‍, റീപോളിംഗ് ഉത്തരവിടുകയും മുഴുവന്‍ പോളിംഗ്-പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്  ചെയ്യുകയും, അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന അധികാരികളോട് നിര്‍ദേശിക്കുകയും ചെയ്തു.

12. ടിഡിപിയുടെ പരാതിയില്‍, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യവസ്ഥകളും സ്ഥിരീകരിക്കാത്ത ആരോപണങ്ങളുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഉപദേശങ്ങളും ലംഘിച്ചതിന് വൈഎസ്ആര്‍സിപി പ്രസിഡന്റിനെ കമ്മീഷന്‍ വിമര്‍ശിച്ചു.

13. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരാതിയില്‍, എംസിസി ലംഘിച്ച് പ്രസ്താവനകള്‍ നടത്തിയതിന് പൊതുയോഗങ്ങള്‍, പൊതു ജാഥകള്‍, പൊതു റാലികള്‍, ഷോകള്‍, അഭിമുഖങ്ങള്‍, മാധ്യമങ്ങളില്‍ പരസ്യമായി സംസാരിക്കല്‍ എന്നിവയില്‍ നി‍ന്ന് ബിആര്‍എസിന് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി.

14. സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രതിപക്ഷ പാര്‍ട്ടിയുടെ/നേതാവിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് BRSല്‍ നിന്നുള്ള പരാതികളില്‍ തെലങ്കാനയിലെ ഒരു മന്ത്രിയെ ശാസിച്ചു.

15. ഐഎന്‍സിയുടെ പരാതിയില്‍, 'ബിജെപി 4 കര്‍ണാടക' എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് എംസിസിയുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്  നീക്കം ചെയ്തു. സംഭവത്തില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു.


16. കോണ്‍ഗ്രസ് നേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റില്‍ പ്രചരിപ്പിക്കുന്നുവെന്ന ഐഎന്‍സിയുടെ പരാതിയില്‍, 'ബോല്‍ ഹിമാചല്‍' എന്ന ഇന്സ്റ്റഗ്രാം ഹാന്‍ഡിലിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ഇസിഐ നിര്‍ദേശിക്കുകയും ആക്ഷേപകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

17. ബിജെപിയുടെ പരാതിയില്‍, മുന്‍ വനിതാ മന്ത്രിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മധ്യപ്രദേശ് ഐഎന്‍സി അധ്യക്ഷനെതിരെ പട്ടികജാതി-പട്ടികവര്‍ഗ  (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

18. എഎപിയുടെ പരാതിയില്‍, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍/അധികാരികള്‍ എന്നിവരെ ബോധവത്കരിക്കാനും അംഗീകൃത/അനധികൃത സൈറ്റുകളിലെ അജ്ഞാത ഹാന്ഡ്ബില്ലുകള്‍ / ലഘുലേഖകള്‍ /  ഹോര്‍ഡിംഗുകള്‍ എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സിഇഒ ഡല്ഹിയോട് നിര്‍ദ്ദേശിച്ചു. പ്രചാരണ പ്രഭാഷണം തിരഞ്ഞെടുപ്പ് രംഗം കളങ്കപ്പെടുത്താനും  പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട് എന്നതിനാലായിരുന്നു തീരുമാനം. അംഗീകൃത സൈറ്റുകളില്‍ പ്രസാധകന്റെ പേരില്ലാത്ത ഹോര്‍ഡിംഗുകള്‍  ഇല്ലെന്ന് ഫീല്‍ഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി.

19. എഎപിയുടെ പരാതിയില്‍, എഎപി സമര്‍പ്പിച്ച ഗാനം പുനഃപരിശോധിക്കാനും അനുമതി നല്കാനും ഡല്‍ഹി സിഇഒയോട് നിര്‍ദേശിച്ചു.

20. പശ്ചിമ ബംഗാളിലെ നോര്‍ത്ത്  ദിനാജ്പൂരിലെ ചോപ്ര തിരഞ്ഞെടുപ്പ് റാലിയില്‍ സിഎപിഎഫ് പിന്‍വലിച്ചതിന് ശേഷമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രാദേശിക വോട്ടര്‍മാരെയും പ്രതിപക്ഷ പാര്‍ട്ടി  പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയതിന് എഐടിസിയിലെ ഒരു എംഎല്‍എയ്ക്കെതിരെ ഐപിസി സെക്ഷന്‍ 171 എഫ്, 506, ആര്പിര ആക്റ്റ് 1951 സെക്ഷന്‍ 135 (സി) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു.

21. ആന്ധ്രാപ്രദേശിലെ ഡിജിപിയെ (എച്ച്ഒപിഎഫ്) നീക്കി. കൂടാതെ, ഡിജിപി (ഇന്റലിജന്സ്) ആന്ധ്രാപ്രദേശ്, പോലീസ് കമ്മീഷണര്‍ വിജയവാഡ, ഡിഐജി അനന്തപുരമു, പ്രകാശം, ചിറ്റൂര്‍, പള്‍നാട്, അനന്തപുരമു എസ്പിമാര്‍ എന്നിവരെയും വിവിധ പരാതികളുടെ/വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തു. സമാനമായ പരാതികളില്‍/വിവരങ്ങളില്‍, ആന്ധ്രാപ്രദേശില്‍ നാല് ഡിവൈഎസ്പിമാര്‍/എസ്ഡിപിഒമാര്‍, 5 പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍/എസ്എച്ച്ഒമാര്‍/സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ സ്ഥലം മാറ്റി/സസ്‌പെന്‍ഡ് ചെയ്തു.

22. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറെ, മദ്യം നിയന്ത്രിക്കാന്‍ കഴിയാത്തതിനും മറ്റ് അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പുറത്താക്കി.

23. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്ന എസ്എച്ച്ജികളുടെ പ്ലാറ്റ്ഫോം ഫലപ്രദമായി നിയന്ത്രിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്  ഒഡിഷ സര്‍ക്കാര്‍ സെക്രട്ടറി കം കമ്മീഷണര്‍ മിഷന്‍ ശക്തി വകുപ്പ് നീക്കം ചെയ്തു.

24. പരാതികളുടെ / വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അക്രമം, ഭാഗിക നടപടികള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് പശ്ചിമ ബംഗാളിലെ ശക്തിപൂര്‍, ബെല്‍ദംഗ, ആനന്ദ്പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, ബെഹ്റാംപൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ അഞ്ച് ഒസി/എസ്എച്ച്ഒമാരെ സ്ഥലം മാറ്റി.

25. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ വോട്ടര്‍മാരെ സ്വാധീനിച്ചതിന് തെലങ്കാനയിലെ ഹൈദരാബാദ് ലോക്‌സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ രണ്ട് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

26. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ പ്ലാറ്റ്ഫോമിന്റെ (എന്‍പിആര്‍ഡി)യുടെ പരാതിയില്‍, ടിഡിപി നേതാവ് ശ്രീ ചന്ദ്രബാബു നായിഡു, ശ്രീ ജഗന്‍ മോഹന്‍ റെഡ്ഡിയെ പെരുമാറ്റത്തില്‍ 'സൈക്കോ' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ 'മാനസിക നില' നല്ലതല്ലെന്ന് അവകാശപ്പെടുകയും ചെയ്ത പ്രസ്താവനകളെ ശാസിച്ചു. ഭാവിയില്‍ പരസ്യ പ്രസ്താവനകളില്‍ ഭിന്നശേഷിക്കാരോടുള്ള ആദരം നിലനിര്‍ത്താന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.

27. 22.04.2024-ന് മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സിലെ തുറ പോലീസ് സ്റ്റേഷനില്‍ ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ നിയമം, 2016 പ്രകാരം ശ്രീ ക്രിറ്റെന്‍ബെര്‍ത്ത് മാരാക്കിനെതിരെ ഒരു പരാതി രജിസ്റ്റര്‍ ചെയ്തു. ഭിന്നശേഷിക്കാരനോട് എന്‍പിപി സ്‌കാര്‍ഫ് ധരിക്കാനും അദ്ദേഹത്തിന്റെ അനുമതി തേടാതെ വീഡിയോയില്‍ പങ്കെടുക്കാനും നിര്‍ബന്ധിച്ചതിനാണു നടപടി.

28. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തേടി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും, ഏതെങ്കിലും പരസ്യങ്ങള്‍/സര്‍വേ/ആപ്പ് വഴി തെരഞ്ഞെടുപ്പിന് ശേഷമുള്ള ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള സ്‌കീമുകള്‍ക്കായി വ്യക്തികളെ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ഏതൊരു പ്രവര്‍ത്തനവും, 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 123(1) പ്രകാരം കൈക്കൂലി വാങ്ങുന്ന അഴിമതിയായാണ്  സഗൗരവം വീക്ഷിക്കുന്നത്. ഇത് ഉടനടി അവസാനിപ്പിക്കാനും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

29. 2024 മെയ് 14 വരെ പൗരന്മാര്‍ക്കുള്ള നിയമലംഘനങ്ങളെക്കുറിച്ച് സി-വിജില്‍ ആപ്പ്/കമ്മീഷന്റെ പോര്‍ട്ടലില്‍ മൊത്തം 4,22,432 പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 4,22,079 (99.9%) കേസുകളിലും നടപടി സ്വീകരിച്ചു. 88.7 കേസുകളിലും ശരാശരി 100 മിനിറ്റില്‍ താഴെ സമയത്തിനുള്ളില്‍ പരാതികള്‍ പരിഹരിച്ചു. സി-വിജില്‍ ആപ്പിന്റെ ഉറപ്പിനാല്‍, അനധികൃത ഹോര്‍ഡിംഗുകള്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, അനുവദനീയമായ സമയത്തിനപ്പുറമുള്ള പ്രചാരണം, അനുവദനീയമായതിനേക്കാള്‍ വാഹനങ്ങള്‍ വിന്യസിക്കല്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായി.

30. അതുപോലെ, 2024 മെയ് 14 വരെ സുവിധ പോര്‍ട്ടലില്‍ 2,31,479 അനുമതികള്‍ നല്‍കിയിട്ടുണ്ട്, ഇത് FIFO (ഫസ്റ്റ്-ഇന്‍-ഫസ്റ്റ്-ഔട്ട്) ഉപയോഗിച്ച് അവകാശങ്ങള്‍ അനുവദിക്കുന്നതിലെ വിവേചനാധികാരം ഇല്ലാതാക്കുന്നതിനും സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനും ഇടയാക്കി. ആദ്യ മാസത്തില്‍ MCC യുടെ കീഴില്‍ സ്വീകരിച്ച നടപടികളും പത്രക്കുറിപ്പും ഇവിടെ ലഭ്യമാണ്. (https://tinyurl.com/ddpeukfh)

31. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായി ഇരട്ട ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരെ സ്വമേധയാ നീക്കം ചെയ്തു; അവര്‍ ആഭ്യന്തര / പൊതുഭരണ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. ഡിഎം/ഡിഇഒ/ആര്‍ഒ, എസ്പിമാര്‍ എന്നിവരുടെ മേല്‍ നിയന്ത്രണമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസുകളില്‍ നിന്ന് അകറ്റി നിര്‍ത്താനായിരുന്നു ഇത്.

32. മുന്‍ തെരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് വിലക്കിയതിനാല്‍ പശ്ചിമ ബംഗാള്‍ ഡിജിപിയെ സ്വമേധയാ നീക്കി.

33. ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ് (ഡിഎം), പോലീസ് സൂപ്രണ്ട് (എസ്പി) എന്നീ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട നോണ്‍-കേഡര്‍ ഓഫീസര്‍മാരെ സ്വമേധയാ സ്ഥലം മാറ്റി.

34. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളുമായുള്ള ബന്ധമോ കുടുംബബന്ധമോ കാരണം പഞ്ചാബ്, ഹരിയാന, അസം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ സ്വമേധയാ സ്ഥലംമാറ്റി.

35. INC, AAP എന്നിവയുടെ പരാതിയില്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വാട്ട്സ്ആപ്പില്‍ ഇന്ത്യാ ഗവണ്മെിന്റിന്റെ വികസിത് ഭാരത് സന്ദേശം സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്താന്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്- വിവരസാങ്കേതിക മന്ത്രാലയത്തിനു നിര്ശം നല്കുക.

36. INC, AAP എന്നിവയുടെ നിന്നുള്ള പരാതിയില്‍, സര്‍ക്കാര്‍/പൊതു സ്ഥലങ്ങളില്‍ നിന്നുള്ള അപകീര്‍ത്തിപ്പെടുത്തല്‍ നീക്കം ചെയ്യുന്നതിനുള്ള ECI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

37. രാമേശ്വര്‍ കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡിഎംകെയുടെ പരാതിയില്‍, ബിജെപി മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

38. INCയില്‍ നിന്നുള്ള പരാതിയില്‍, DMRC ട്രെയിനുകള്‍, പെട്രോള്‍ പമ്പ്, ഹൈവേകള്‍ മുതലായവയില്‍ നിന്നുള്ള ഹോര്‍ഡിംഗുകള്‍, ഫോട്ടോകള്‍, സന്ദേശങ്ങള്‍ എന്നിവയുള്‍പ്പെടെ സര്‍ക്കാര്‍/പൊതു സ്ഥലങ്ങളില്‍ നിന്നുള്ള അപാകതകള്‍ നീക്കം ചെയ്യുന്നതിനുള്ള ECI നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

39. INCയുടെ പരാതിയില്‍, ഒരു കേന്ദ്രമന്ത്രി തന്റെ സത്യവാങ്മൂലത്തില്‍ നടത്തിയ ആസ്തി പ്രഖ്യാപനത്തില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാന്‍ CBDTക്ക് നിര്ദ്ദേ ശങ്ങള്‍.

40. എഐടിഎംസിയുടെ പരാതിയില്‍, ശ്രീമതി മമത ബാനര്‍ജിക്കെതിരെ ആക്ഷേപകരവും അനാദരവുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബിജെപി നേതാവ് ദിലീപ് ഘോഷിന് നോട്ടീസ് നല്കി.

41. ബി.ജെ.പിയുടെ പരാതിയില്‍, കങ്കണ റണൗത്തിനും ഹേമ മാലിനിക്കുമെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് INCയിലെ സുപ്രിയ ശ്രീനേത്, സുര്‍ജേവാല എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

42. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പാര്‍ട്ടി നേതാക്കള്‍ക്ക് നോട്ടീസ് നല്‍കി സ്ത്രീകളുടെ അന്തസ്സിന്റെയും ബഹുമാനത്തിന്റെയും കാര്യത്തില്‍ കമ്മീഷന്‍  ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളും പ്രചാരകരും അത്തരം അനാദരവുള്ളതും നിന്ദ്യവുമായ അഭിപ്രായങ്ങള്‍ അവലംബിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പാര്‍ട്ടി മേധാവികള്‍/അധ്യക്ഷര്‍ എന്നിവരില്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതില്‍ കമ്മീഷന്‍ ഒരുപടികൂടി മുന്നോട്ട് പോയി.

43. ഡിഎംകെ നേതാവ് ശ്രീ അനിത ആര്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

44. ഐഎന്‍സിയുടെ പരാതിയില്‍, വിവിധ കോളേജുകളില്‍ നിന്നു താരപ്രചാരകരുടെ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹിയിലെ മുനിസിപ്പല്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കുക.

 

NK


 


(Release ID: 2020634) Visitor Counter : 90