തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മത്സരിക്കുന്നത് 695 സ്ഥാനാർഥികൾ


അഞ്ചാം ഘട്ടത്തിൽ 49 ലോക്‌സഭാമണ്ഡലങ്ങളിലായി സമർപ്പിച്ചത് 1586 നാമനിർദേശപ്പത്രികകൾ

Posted On: 08 MAY 2024 2:46PM by PIB Thiruvananthpuram

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത് 8 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി 695 സ്ഥാനാർഥികൾ. 8 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചാം ഘട്ടത്തിലേക്കുള്ള നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2024 മെയ് 3 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്കുശേഷം, 749 നാമനിർദേശപ്പത്രികകൾ സാധുതയുള്ളതാണെന്നു കണ്ടെത്തി.

അഞ്ചാം ഘട്ടത്തിൽ, മഹാരാഷ്ട്രയിൽ 13 പാർലമെന്റ് മണ്ഡലങ്ങളിൽനിന്നായി 512 നാമനിർദേശപ്പത്രികകൾ ലഭിച്ചു. ഉത്തർപ്രദേശിൽ 14 ലോക്‌സഭാമണ്ഡലങ്ങളിൽനിന്ന് 466 പത്രികകൾ ലഭിച്ചു. ഝാർഖണ്ഡിലെ 4-ചത്ര ലോക്‌സഭാമണ്ഡലത്തിൽനിന്ന് 69 പത്രികകളും ഉത്തർപ്രദേശിലെ 35-ലഖ്‌നൗവിൽനിന്ന് 67 നാമനിർദേശപ്പത്രികകളും ലഭിച്ചു. അഞ്ചാം ഘട്ടത്തിൽ ലോക്‌സഭാമണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി എണ്ണം 14 ആണ്.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനം/കേന്ദ്രഭരണപ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ:

 

 

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം

അഞ്ചാം ഘട്ടത്തിലെ ലോക്‌സഭാമണ്ഡലങ്ങളുടെ എണ്ണം

ലഭിച്ച നാമനിർദേശപ്പത്രികകൾ

സൂക്ഷ്മപരിശോധനയ്ക്കുശേഷം സാധുവായ സ്ഥാനാർഥികൾ

പത്രിക പിൻവലിക്കലിനുശേഷം മത്സരിക്കുന്ന സ്ഥാനാർഥികൾ

ബിഹാർ

5

164

82

80

ജമ്മു & കശ്മീർ

1

38

23

22

ഝാർഖണ്ഡ്

3

148

57

54

ലഡാക്ക്

1

8

5

3

മഹാരാഷ്ട്ര

13

512

301

264

ഒഡിഷ

5

87

41

40

ഉത്തർപ്രദേശ്

14

466

147

144

പശ്ചിമ ബംഗാൾ

7

163

93

88

ആകെ

49

1586

749

6

******

--NK--


(Release ID: 2019958) Visitor Counter : 103