തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024-ലെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി പി ഐ ബി  മീഡിയ ഫെസിലിറ്റേഷൻ പോർട്ടൽ ആരംഭിച്ചു

Posted On: 27 MAR 2024 10:40AM by PIB Thiruvananthpuram

ന്യൂ ഡൽഹി : 27 മാർച്ച്  2024 

2024-ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി ഒരു സ്റ്റോപ്പ് ഫെസിലിറ്റേഷൻ പോർട്ടലായി നിരവധി സവിശേഷതകളുള്ള  ഒരു മൈക്രോസൈറ്റ് https://pib.gov.in/elect2024/index.aspx പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആരംഭിച്ചു. പോർട്ടലിന് ഇനിപ്പറയുന്ന സവിശേഷതകൾ ഉണ്ട്.


1. ഒരു ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക്: ഇത് വിവിധതരം  രസകരമായ അനലിറ്റിക്‌സും ഡാറ്റയാൽ  സമ്പന്നമായ സവിശേഷതകളും ഉൾക്കൊള്ളുന്നു. മാധ്യമ പ്രവർത്തകർക്ക് അവരുടെ ലേഖനങ്ങൾ എഴുതാൻ ഈ വിവരങ്ങൾ ഉപയോഗിക്കാം.

2. തിരഞ്ഞെടുപ്പ് കമ്മീഷന്റെ  വെബ്‌സൈറ്റിൻ്റെ പ്രസക്ത ഭാഗങ്ങളിലേക്ക് പത്രപ്രവർത്തകർക്ക് എത്തിച്ചേരാൻ  കഴിയുന്ന ഉപയോഗപ്രദമായ ലിങ്കുകൾ നൽകിയിരിക്കുന്നു.


                                                                                        

3. വിവിധ ഇൻഫോഗ്രാഫിക്‌സുകൾ  ഒരു റഫറൻസ് ആയും ഡാറ്റ ഗ്രഹിക്കാൻ എളുപ്പത്തിനായും നല്കിട്ടുണ്ട്

 

4. GE 2024-ൻ്റെ വിവിധ ഘട്ടങ്ങൾക്കുള്ള ഷെഡ്യൂളുകൾ പെട്ടന്ന് ലഭ്യമാകുന്ന തരത്തിൽ  നൽകിയിരിക്കുന്നു.
 


5. തിരഞ്ഞെടുപ്പ് കമ്മീഷന്റെഅറിയിപ്പുകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് തത്സമയം അപ്‌ലോഡ് ചെയ്യുന്നു.
 

 

6.  ദേശീയ-സംസ്ഥാന തലങ്ങളിലെ ഇസിഐ ഓഫീസർമാരെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി  നൽകിയിരിക്കുന്നു.

 


7. മീഡിയ ഗൈഡ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളുടെ ഒരു ഇസിഐ സംഗ്രഹം എളുപ്പത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
 

 

8. ഏറ്റവും പുതിയ സംഭവവികാസങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കും.

 

 

 


(Release ID: 2016474) Visitor Counter : 58