പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും,
പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ അന്യോന്യം ഉറപ്പുനൽകി
ഇരുവരും ഉഭയകക്ഷി സഹകരണത്തിലെ പുരോഗതികൾ അവലോകനം ചെയ്യുകയും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു
Posted On:
20 MAR 2024 3:33PM by PIB Thiruvananthpuram
റഷ്യന്‍ പ്രസിഡന്റ് ശ്രീ വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.
റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും പരസ്പരം ബഹുമാനിക്കുന്നതും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങള്‍ നടത്താന്‍ ഇരു നേതാക്കളും സമ്മതിച്ചു.
ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പുരോഗതിയും അവര്‍ അവലോകനം ചെയ്തു, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില്‍ കാഴ്ചപ്പാടുകളും കൈമാറി.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ചര്‍ച്ചയ്ക്കും നയതന്ത്രത്തിനും അനുകൂലമായ ഇന്ത്യയുടെ സുസ്ഥിര നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
NK
(Release ID: 2015750)
Visitor Counter : 75
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada