പ്രധാനമന്ത്രിയുടെ ഓഫീസ്
ഇതിഹാസ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
प्रविष्टि तिथि:
26 FEB 2024 7:08PM by PIB Thiruvananthpuram
ഇതിഹാസ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പങ്കജ് ഉദാസുമായുള്ള തന്റെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, പങ്കജ് ഉദാസ് ജി ഇന്ത്യൻ സംഗീതത്തിന്റെ വഴിവിളക്കായിരുന്നു, അദ്ദേഹത്തിന്റെ ഈണങ്ങൾ തലമുറകളോളം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്ത്, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“പങ്കജ് ഉദാസ് ജിയുടെ വിയോഗത്തിൽ വിലപിക്കുന്നു, അദ്ദേഹത്തിന്റെ ആലാപനം വികാരതലങ്ങൾ സൃഷ്ടിക്കുകയും, അദ്ദേഹത്തിന്റെ ഗസലുകൾ ആത്മാവിനെ തൊട്ട് ഉണർത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഇന്ത്യൻ സംഗീതത്തിന്റെ വഴിവിളക്കായിരുന്നു, അദ്ദേഹത്തിന്റെ ഈണങ്ങൾ തലമുറകളോളം ഓർക്കപ്പെടും. വർഷങ്ങളായി അദ്ദേഹവുമായി ഇടപഴകാൻ കഴിഞ്ഞ വിവിധ ധന്യ മുഹൂർത്തങ്ങൾ ഞാൻ ഓർക്കുന്നു.
അദ്ദേഹത്തിന്റെ വിടവാങ്ങൽ സംഗീത ലോകത്ത് ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
***
--NK--
(रिलीज़ आईडी: 2009227)
आगंतुक पटल : 105
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada