ധനകാര്യ മന്ത്രാലയം
ഉയര്‍ന്ന വളര്‍ച്ചയോടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്': കേന്ദ്ര ധനകാര്യ മന്ത്രി
Posted On:
01 FEB 2024 12:32PM by PIB Thiruvananthpuram
ന്യൂഡൽഹി : 01 ഫെബ്രുവരി 2024
ഉയര്‍ന്ന വളര്‍ച്ചയോടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര ധനകാര്യ, കോര്‍പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് പാര്‍ലമെന്റില്‍ ഇടക്കാല കേന്ദ്ര ബജറ്റ് 2024 അവതരിപ്പിക്കുകയായിരുന്നു ശ്രീമതി നിര്‍മ്മല സീതാരാമന്‍.
കര്‍ത്തവ്യ കാലത്തിന്റെ തുടക്കമെന്ന് ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം സ്വാതന്ത്ര്യ ദിന വാര്‍ഷികത്തില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ചു ശ്രീമതി സീതാരാമന്‍ പറഞ്ഞു, ' രാജ്യം വിപുലമായ സാധ്യതകളും അവസരങ്ങളും തുറന്നിടുമ്പോള്‍, പുതിയ പ്രചോദനങ്ങള്‍, പുതിയ അവബോധം, പുതിയ തീരുമാനങ്ങള്‍ എന്നിവയോടെ ദേശീയ വികസനത്തിനായി ഞങ്ങൾ സ്വയം പ്രതിജ്ഞാബദ്ധരാണ്.'
പിഎം മുദ്ര യോജനയ്ക്കു കീഴില്‍ 43 കോടി രൂപ അനുവദിച്ചതു വഴി മൊത്തം 22.5 ലക്ഷം കോടി രൂപ അനുവദിച്ചതുവഴി നമ്മുടെ യുവാക്കളുടെ സംരഭകത്വ അഭിലാഷങ്ങൾ തുറന്നുകാട്ടിയതായി കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. കൂടാതെ, ഫണ്ട് ഓഫ് ഫണ്ടുകള്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമുകള്‍ എന്നിവ നമ്മുടെ യുവാക്കളെ സഹായിക്കുകയും അവരെ 'തൊഴിലുടമകള്‍' (rozgardata) ആയി മാറ്റുകയും ചെയ്യുന്നു.
SKY
*****
(Release ID: 2001345)
Visitor Counter : 132
Read this release in:
Urdu
,
Gujarati
,
Tamil
,
Kannada
,
English
,
Marathi
,
Assamese
,
Hindi
,
Bengali
,
Punjabi
,
Telugu