ധനകാര്യ മന്ത്രാലയം
ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളിലെ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പുതിയ അടങ്കല്‍ നിര്‍ദ്ദേശിച്ച് ധനമന്ത്രി
'ഇത് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കള്‍ക്ക് ഒരു സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തും- ശ്രീമതി. നിര്‍മല സീതാരാമന്‍
അടങ്കല്‍ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയില്‍ സജ്ജീകരിക്കും
പ്രതിരോധത്തിലെ ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിനും 'ആത്മനിര്‍ഭരത' വേഗത്തിലാക്കുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ട ഒരു പുതിയ പദ്ധതി
പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡാറ്റയും ആളുകളുടെയും ബിസിനസ്സുകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു: ധനമന്ത്രി
प्रविष्टि तिथि:
01 FEB 2024 12:52PM by PIB Thiruvananthpuram
ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ഒരു അടങ്കല്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. ഇത് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളുടെ സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയോടെയാണ് അടങ്കല്‍ സ്ഥാപിക്കുന്നത്. ദൈര്‍ഘ്യമേറിയ കാലയളവും കുറഞ്ഞതോ ഇല്ലാത്തതോ ആയ പലിശ നിരക്കുകള്‍ ഉപയോഗിച്ച് ഇത് ദീര്‍ഘകാല ധനസഹായമോ റീഫിനാന്‍സിംഗോ നല്‍കും.
ഉയര്‍ന്നു വരുന്ന ഡൊമെയ്നുകളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. നമ്മുടെ യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും ശക്തികള്‍ സംയോജിപ്പിക്കുന്ന പരിപാടികള്‍ നമുക്കുണ്ടാകണം, ''ധനമന്ത്രി പറഞ്ഞു.
പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിനും 'ആത്മനിര്‍ഭരത' ത്വരിതപ്പെടുത്തുന്നതിനുമായി ആരംഭിക്കുന്ന പുതിയ പദ്ധതിയും സീതാരാമന്‍ നിര്‍ദ്ദേശിച്ചു.
സാങ്കേതിക മാറ്റങ്ങള്‍
പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡാറ്റയും ജനങ്ങളുടെയും ബിസിനസ്സുകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, പുതിയ സാമ്പത്തിക അവസരങ്ങള്‍ പ്രാപ്തമാക്കുകയും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ സാമൂഹ്യശ്രേണിയിലെ അടിത്തട്ടിലുള്ളവര്‍ക്കടക്കം എല്ലാവര്‍ക്കും ലഭ്യമാക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ ഇന്ത്യയുടെ അവസരങ്ങള്‍ വികസിക്കുകയാണെന്നും ശ്രീമതി പറഞ്ഞു. ജനങ്ങളുടെ നവീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയും ഇന്ത്യ പരിഹാരങ്ങള്‍ കാണിക്കുകയാണെന്നും സീതാരാമന്‍ പറഞ്ഞു.
ഗവേഷണവും നവീകരണവും
ഗവേഷണവും നവീകരണവും ഇന്ത്യയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വികസനത്തിലേക്ക് നയിക്കുമെന്നും പറഞ്ഞ ശ്രീമതി. നിര്‍മ്മല സീതാരാമന്‍,പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യം നല്‍കിയെന്നും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അത് 'ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിഗ്യാൻ ' ആക്കിയെന്നും പറഞ്ഞു.
നവീകരണമാണ് വികസനത്തിന്റെ അടിത്തറ,' എന്നതിനാല്‍ 'ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിഗ്യാൻ, ജയ് അനുസന്ധാന്‍' എന്നതിലേക്ക് പ്രധാനമന്ത്രി മോദി ഇത് ഉയര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
***
NS
(रिलीज़ आईडी: 2001311)
आगंतुक पटल : 176
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Bengali
,
Assamese
,
Punjabi
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu