പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രപതി ചണ്ഡീഗഡ് സർവകലാശാല ചാൻസലർ ശ്രീ സത്‌നം സിംഗ് സന്ധുവിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 30 JAN 2024 1:20PM by PIB Thiruvananthpuram

രാഷ്ട്രപതി ചണ്ഡീഗഢ് സർവകലാശാല ചാൻസലർ ശ്രീ സത്‌നം സിംഗ് സന്ധുവിനെ  രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“രാഷ്ട്രപതി  ശ്രീ സത്നാം സിംഗ് സന്ധു ജിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. താഴേത്തട്ടിലുള്ള ആളുകളെ വ്യത്യസ്ത രീതികളിൽ സേവിക്കുന്ന ഒരു പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ സത്നാം ജി സ്വയം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ദേശീയ ഉദ്ഗ്രഥനത്തിനായി അദ്ദേഹം എല്ലായ്‌പ്പോഴും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യൻ പ്രവാസികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.. അദ്ദേഹത്തിൻ്റെ പാർലമെന്റ് യാത്രയ്ക്ക് ഞാൻ ആശംസകൾ നേരുന്നു, അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളാൽ രാജ്യസഭാ നടപടികൾ സമ്പന്നമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

 

I am delighted that Rashtrapati Ji has nominated Shri Satnam Singh Sandhu Ji to the Rajya Sabha. Satnam Ji has distinguished himself as a noted educationist and social worker, who has been serving people at the grassroots in different ways. He has always worked extensively to… pic.twitter.com/rZuUmGJP0q

— Narendra Modi (@narendramodi) January 30, 2024

**********

--NS--



(Release ID: 2000553) Visitor Counter : 58