പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ഫ്രാൻസ് പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി
Posted On:
26 JAN 2024 9:29PM by PIB Thiruvananthpuram
ഇന്ന് നടന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായതിന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
മാക്രോണിന്റെ എക്സ് പോസ്റ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായതിന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി. താങ്കളുടെ സാന്നിധ്യം ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന് കൂടുതൽ ശക്തി പകരുന്നതാണ്"
NK
(Release ID: 1999959)
Visitor Counter : 82
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu