പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ കര്‍പ്പൂരി ഠാക്കുറിനു ഭാരതരത്ന നല്‍കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Posted On:
23 JAN 2024 9:05PM by PIB Thiruvananthpuram
സാമൂഹ്യനീതിക്കു മാർഗം തെളിച്ച ശ്രീ കര്‍പ്പൂരി ഠാക്കുറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കര്‍പ്പൂരി ഠാക്കുറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഈ തീരുമാനം രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനമേകുമെന്നു ശ്രീ മോദി പറഞ്ഞു. പിന്നാക്കക്കാരുടെയും നിരാലംബരുടെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ:
"സാമൂഹ്യനീതിയുടെ ദീപസ്തംഭം, മഹാനായ ജൻ നായക് കർപ്പൂരി ഠാക്കൂർ ജിക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽത്തന്നെ ഭാരതരത്‌ന നൽകാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വക്താവ് എന്ന നിലയിലും സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പോരാളി എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ തെളിവാണ് ഈ അഭിമാനകരമായ അംഗീകാരം.
അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വവും ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ അവാർഡ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതൽ നീതിയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൗത്യം തുടരാൻ നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു."
I am delighted that the Government of India has decided to confer the Bharat Ratna on the beacon of social justice, the great Jan Nayak Karpoori Thakur Ji and that too at a time when we are marking his birth centenary. This prestigious recognition is a testament to his enduring… pic.twitter.com/9fSJrZJPSP
— Narendra Modi (@narendramodi) January 23, 2024
“मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी जी की अटूट प्रतिबद्धता और दूरदर्शी नेतृत्व ने भारत के सामाजिक-राजनीतिक परिदृश्य पर अमिट छाप छोड़ी है। यह भारत रत्न न केवल उनके अतुलनीय योगदान का विनम्र सम्मान है, बल्कि इससे समाज में समरसता को और बढ़ावा मिलेगा।”
मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी… pic.twitter.com/hRkhAjfNH3
— Narendra Modi (@narendramodi) January 23, 2024
***
--NK--
(Release ID: 1998984)
Visitor Counter : 91
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu