പ്രധാനമന്ത്രിയുടെ ഓഫീസ്
സദ്ഭരണം, ഗുണനിലവാരനിയന്ത്രണ ചട്ടങ്ങൾ, ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്’ ആപ്തവാക്യം എന്നിവയിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ‘മെയ്ഡ് ഇൻ ഇന്ത്യ’ ബ്രാൻഡിനു ലോകമെമ്പാടും അംഗീകാരം നൽകുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
10 JAN 2024 6:03PM by PIB Thiruvananthpuram
സദ്ഭരണം, ഗുണനിലവാര നിയന്ത്രണ ചട്ടങ്ങൾ, ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്’ എന്ന കേന്ദ്രഗവണ്മെന്റിന്റെ പ്രതിജ്ഞയിലൂടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ബ്രാൻഡിന് ആഭ്യന്തരതലത്തിലും ലോകമെമ്പാടും അംഗീകാരം ലഭിക്കുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ എക്സ് പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: “സദ്ഭരണം, ഗുണനിലവാര നിയന്ത്രണ ചട്ടങ്ങൾ, ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്’ ആപ്തവാക്യം എന്നിവയിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ ബ്രാൻഡിനെ ആഭ്യന്തരതലത്തിലും ലോകമെമ്പാടും തിരിച്ചറിയാൻ കഴിയുന്നതെന്നു കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ വിശദീകരിക്കുന്നു”.
NK
(रिलीज़ आईडी: 1994989)
आगंतुक पटल : 119
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu