പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷിംലയിലെ രോഹ്രുവിലെ കുശ്‌ലാ ദേവി ''മോദി കി ഗ്യാരന്റി'യോടൊപ്പം എതിര്‍പ്പുകളെ മറികടക്കുന്നു


പ്രൈമറി സ്‌കൂളിൽ വെള്ളം കൊണ്ടുവരുന്ന ജോലി ചെയ്യുന്ന കുശ്‌ലാ ദേവിക്ക് ഒരു പക്കാ വീട് ഉണ്ടായി, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പായി

''കഴിഞ്ഞ 9 വര്‍ഷമായി എല്ലാ പദ്ധതികളുടെയും കേന്ദ്രബിന്ദു സ്ത്രീകളാണ്. നിങ്ങളെപ്പോലുള്ള സ്ത്രീകള്‍ നല്ല പ്രവൃത്തികള്‍ തുടരാന്‍ ഞങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു''

Posted On: 16 DEC 2023 6:10PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഡിസംബര്‍ 16

ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ രോഹ്രുവിലെ ഒരു പ്രൈമറി സ്‌കൂളിൽ വെള്ളം കൊണ്ടുവരുന്ന ജോലി ചെയ്യുന്ന കുശ്‌ല ദേവി ഇതോടൊപ്പം സ്‌കൂളിലെ മറ്റു പല ജോലികളും ചെയ്യുന്നു. 2022 മുതല്‍ കുശ്‌ല ദേവി ഈ തസ്തികയില്‍ ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന അമ്മയായ കുശ്‌ല ദേവിക്ക് ഒരു പക്കാ വീട് നിര്‍മ്മിക്കുന്നതിനായി പി.എം. ആവാസ് യോജനയിലൂടെ 1.85 ലക്ഷം രൂപയുടെ സഹായം ലഭിച്ചു. കുറച്ചു ഭൂമി സ്വന്തമായി ഉള്ളതിനാൽ അക്കൗണ്ടില്‍ 2000 രൂപയും ലഭിക്കും.

ജീവിതപ്രശ്‌നങ്ങളില്‍ പരാജയം സമ്മതിക്കാത്തിന് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. തന്റെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെന്നും വീട് ലഭിച്ചശേഷം ജീവിതം മെച്ചപ്പെട്ടതായും ശ്രീമതി കുശ്‌ല ദേവി അറിയിച്ചു. ഈ മനോഭാവം നിലനിര്‍ത്താനും അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സഹായകമാകുന്ന മറ്റ് പദ്ധതികളുടെ സഹായം പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി കുശ്‌ല ദേവിയോട് ആവശ്യപ്പെട്ടു. 'മോദി കി ഗ്യാരണ്ടി കി ഗാഡി'യില്‍ നിന്ന് എല്ലാ വിവരങ്ങളും നേടാന്‍ അദ്ദേഹം അവരോട് നിര്‍ദ്ദേശിച്ചു. ''കഴിഞ്ഞ 9 വര്‍ഷമായി എല്ലാ പദ്ധതികളുടെയും കേന്ദ്രബിന്ദു സ്ത്രീകളാണ്. നിങ്ങളെപ്പോലുള്ള സ്ത്രീകള്‍ നല്ല പ്രവൃത്തികള്‍ തുടരാന്‍ ഞങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു'', പ്രധാനമന്ത്രി പറഞ്ഞു.

--SK--


(Release ID: 1987278) Visitor Counter : 80