പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുനെസ്‌കോയുടെ അമൂർത്ത പൈതൃകപട്ടികയി​ൽ ഗർബയെ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 DEC 2023 8:27PM by PIB Thiruvananthpuram

യുനെസ്‌കോയുടെ അമൂർത്ത പൈതൃകപട്ടികയിൽ ഗുജറാത്തിലെ ഗർബയെ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“ജീവിതത്തിന്റെയും ഐക്യത്തിന്റെയും നമ്മുടെ ആഴത്തിലുള്ള പാരമ്പര്യങ്ങളുടെയും ആഘോഷമാണു ഗർബ. അമൂർത്ത പൈതൃകപട്ടികയിൽ അതുൾപ്പെടുത്തിയതിലൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ സൗന്ദര്യം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു. വരും തലമുറകൾക്കായി നമ്മുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ ആദരം നമ്മെ പ്രചോദിപ്പിക്കുന്നു. ഈ ആഗോള അംഗീകാരത്തിന് അഭിനന്ദനങ്ങൾ.”

 

Garba is a celebration of life, unity and our deep-rooted traditions. Its inscription on the Intangible Heritage List showcases to the world the beauty of Indian culture. This honour inspires us to preserve and promote our heritage for future generations. Congrats for this global… https://t.co/9kRkLZ1Igt

— Narendra Modi (@narendramodi) December 6, 2023

********

--NS--



(Release ID: 1983363) Visitor Counter : 61