പ്രധാനമന്ത്രിയുടെ ഓഫീസ്
ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ ആർച്ചറി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
23 NOV 2023 10:58AM by PIB Thiruvananthpuram
ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ ആർച്ചറി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഒരു ചരിത്ര വിജയം!
ഇന്ത്യൻ പാരാ അമ്പെയ്ത്ത് ടീമിന്റെ മികച്ച പ്രകടനത്തിന്, ചരിത്രപുസ്തകങ്ങളിൽ അവരുടെ പേരുകൾ എഴുതിച്ചേർത്തതിന് അഭിനന്ദനങ്ങൾ!
4 സ്വർണ്ണ മെഡലുകളടക്കം മൊത്തം 9 മെഡലുകൾ കരസ്ഥമാക്കി ആർച്ചറി ടീം എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ടീമിലെ ഓരോ കായികതാരങ്ങളുടെയും സംഭാവനകൾക്ക് അഭിനന്ദനങ്ങൾ. ഇനിയും അവർ നമുക്ക് അഭിമാനിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കട്ടെ.
NK
(Release ID: 1979002)
Visitor Counter : 97
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada